
Perinthalmanna Radio
Date: 14-03-2024
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടറുകള്‍ വിതരണം ചെയ്തു. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയില്‍ 11 ഭിന്നശേഷിക്കാര്‍ ഗുണഭോക്താക്കളായി. നഗരസഭ ഓഫീസ് പരിസരത്തു നടന്ന പരിപാടി ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അമ്ബിളി മനോജ്, കെ. ഉണ്ണികൃഷ്ണന്‍, നെച്ചിയില്‍ മന്‍സൂര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സൈനബ, കൗണ്‍സിലര്‍മാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ കെ. നിഷാന്ത്, നഗരസഭ സെക്രട്ടറി ജി. മിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
