
Perinthalmanna Radio
Date: 14-03-2024
അങ്ങാടിപ്പുറം: ഗ്രാമ പഞ്ചായത്തിന്റെ 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ രജിസ്റ്റർ ചെയ്ത യുവജന ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. തിരൂർക്കാട് 11-ാം വാർഡിലെ ഡി സി പറക്കാട് ക്ലബ് അംഗങ്ങൾക്ക് കിറ്റ് നൽകി കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫിസിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജയകുമാർ, ഇമ്പ്ലിമെന്റിങ് ഓഫിസർ ഫരീദ ടീച്ചർ, പ്രൊജക്റ്റ് അസിസ്റ്റന്റ് മാജിദ് ടി തുടങ്ങിയവർ സംബന്ധിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
