നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണം; സബ്സ്റ്റേഷൻ പണി രണ്ടു മാസത്തിനകം തീരും

Share to

Perinthalmanna Radio
Date: 07-09-2024

മേലാറ്റൂർ: ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി മേലാറ്റൂരിൽ നടക്കുന്ന ട്രാക്‌ഷൻ സബ്‌സ്റ്റേഷൻ നിർമാണം അന്തിമഘട്ടത്തിലേക്ക്. മേലാറ്റൂർ റെയിൽവേസ്റ്റേഷന് വടക്കുഭാഗത്ത് പുതിയ പ്ലാറ്റ് ഫോമിന് സമീപത്തായാണ് ട്രാക്‌ഷൻ സബ്‌സ്റ്റേഷൻ ഒരുങ്ങുന്നത്.

അടിത്തറയുടെ നിർമ്മാണം പൂർത്തിയാക്കി ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചു. സബ്സ്റ്റേഷൻ നിയന്ത്രണക്കെട്ടിടത്തിന്റെ നിർമാണം, ഉപകരണങ്ങൾ സപ്പോർട്ട് ചെയ്യുന്ന സ്ട്രക്ച്ചറുകളുടെയും ടവർ ഘടനയുടെയും നിർമാണം, കേബിൾ ട്രെഞ്ചിന്റെ നിർമാണം തുടങ്ങിയവയാണിപ്പോൾ നടക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ചോലക്കുളത്തെ 110 കെ.വി. സബ്‌സ്റ്റേഷനിൽനിന്ന് ഭൂഗർഭ കേബിൾ വഴിയാണ് ഇവിടേയ്ക്കാവശ്യമായ വൈദ്യുതി എത്തിക്കുന്നത്. അതിനുള്ള ജോലികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പലത്തും, അങ്ങാടിപ്പുറത്തും, വാടാനാംകുറുശ്ശിയിലുമാണുള്ളത്. ഷൊർണൂരിൽനിന്ന് നിലമ്പൂർ വരെ 67 കിലോമീറ്ററാണ് പാതയയ്ക്കുള്ളത്. പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കി, ഇക്കഴിഞ്ഞ മാർച്ചിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

110 കോടിക്കുമുകളിൽ ചെലവ് പ്രതീക്ഷിക്കുന്നതാണ് നിലമ്പൂർ-ഷൊർണൂർ റെയിൽപ്പാത വൈദ്യുതീകരണം. ട്രാക്‌ഷൻ സബ്‌സ്റ്റേഷന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ അധികം വൈകാതെ വൈദ്യുതത്തീവണ്ടികൾ ഓടിത്തുടങ്ങും. നിലവിൽ ഒരു മണിക്കൂർ മുപ്പത്തിയഞ്ച് മിനിറ്റാണ് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് തീവണ്ടി ഓടിയെത്താനെടുക്കുന്ന സമയം. ഇലക്ട്രിക് ട്രെയിനുകൾ വരുന്നതോടെ ഇത് ഒരു മണിക്കൂർ പത്ത് മിനിറ്റായി ചുരുങ്ങും. മുപ്പത് ശതമാനം വരെ റെയിൽവേക്ക് ചെലവ് കുറയുകയുംചെയ്യും. കുലുക്കല്ലൂരിലും മേലാറ്റൂരിലും ക്രോസിങ് സ്റ്റേഷനുകൾ നിർമിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *