കാദറലി സെവൻസ് ഫുട്ബാൾ; ഗാലറി നിർമാണം തുടങ്ങി

Share to

Perinthalmanna Radio
Date: 10-12-2024

പെരിന്തൽമണ്ണ: നെഹ്‌റു സ്‌റ്റേഡിയത്തിൽ 20ന് ആരംഭിക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനുള്ള ഗാലറിയുടെ നിർമാണം തുടങ്ങി. കാൽനാട്ടൽ കർമം നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിച്ചു. 24 ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ഫുട്ബോൾ മത്സരങ്ങൾ കാണാൻ 10000 പേർക്കുള്ള സ്‌റ്റീൽ ഗാലറികളുടെ പ്രവൃത്തികളാണ് നടക്കുന്നത്.

കാദറലി ക്ലബ് പ്രസിഡന്റ്‌ ചട്ടിപ്പാറ മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു. ജന. സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, റംഷാദ്, എസ്.കെ.ഗിരീഷ്, നൂമാൻ, ആലിക്കൽ അബ്ദുൽ നാസർ, ഡോ.ഷാജി അബ്ദുൽ ഗഫൂർ, ഡോ. നിലാർ മുഹമ്മദ്, എച്ച്.മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുരം, ഇ.കെ.സലിം, പാറയിൽ അബ്ദുൽ കരീം, വി.പി.നാസർ, കുറ്റീരി മാനുപ്പ, ആലിക്കൽ അബ്ദുൽ ഖാദർ, ഇ.കെ.നവാസ്, കുറ്റീരി ഹസ്സൻ, അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *