
Perinthalmanna Radio
Date: 14-12-2024
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ മാതൃശിശു വിഭാഗം സ്വതന്ത്രമായി പ്രത്യേക മാതൃ–ശിശു ആശുപത്രിയായി അനുവദിക്കണമെന്ന് ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി(എച്ച്എംസി) യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
എച്ച്എംസി അംഗം മാനുപ്പ കുറ്റീരിയാണ് പ്രമേയം അവതരിപ്പിച്ചത്. എ.കെ.നാസർ പിന്താങ്ങി. ആശുപത്രിയുടെ മാതൃശിശു ബ്ലോക്ക് ദേശീയപാതയുടെ ഒരു വശത്തും മറ്റു വിഭാഗങ്ങൾ മറുവശത്തുമാണ്. തിരക്കേറിയ റോഡിലൂടെ വേണം രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഡോക്‌ടർമാർക്കുമെല്ലാം ഇരുവശത്തുമെത്താൻ.പലപ്പോഴും ഭാഗ്യത്തിന്റെ കരുത്തിലാണ് അപകടങ്ങൾ വഴി മാറുന്നത്.
ആശുപത്രിയുടെ ഇരുവശങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് മേൽപാലം നിർമിക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. ഒട്ടേറെ തവണ താലൂക്ക് വികസന സമിതി യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചതാണ്. ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിച്ചപ്പോഴും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു.
കുട്ടികളുടെ വാർഡും ഗർഭിണികളുടെ വാർഡും ലേബർ റൂമുമാണ് ഒരു ബ്ലോക്കിലുള്ളത്.
മുഴുവൻ ഓപ്പറേഷൻ തിയേറ്ററുകളും മാതൃശിശു ബ്ലോക്കിലേക്ക് മാറ്റും. 70 ലക്ഷം രൂപയുടെ പദ്ധതിയിൽ 40 ലക്ഷം രൂപ ബ്ലഡ് ബാങ്ക് യൂണിറ്റും 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും നൽകും. എംപി ഫണ്ട് ഉപയോഗിച്ച് സജീകരിച്ച ഒഫ്‌താൽ ഒടി ജനുവരിയിൽ തുറക്കും.രണ്ടാം നിലയിൽ ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഗർഭിണികൾക്കായുള്ള ലക്ഷ്യ വാർഡിന്റെ പൂർത്തീകരണം അന്തിമ ഘട്ടത്തിലാണ്.കുട്ടികൾക്കും സ്‌ത്രീകൾക്കുമുള്ള വാർഡുകൾക്കായി മൂന്നാം നില പണിയാൻ എൻഎച്ച്എം മുഖേന ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അതിന്റെ ഡിപിആർ തയാറാക്കി വരികയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
