മേലാറ്റൂരിൽ ട്രാക്‌ഷൻ‌ സബ്സ്‌റ്റേഷൻ നിർമ്മാണം പൂർത്തിയായി

Share to

Perinthalmanna Radio
Date: 14-12-2024

മേലാറ്റൂർ:  നിലമ്പൂർ- ഷൊർണൂർ റെയിൽപാത വൈദ്യുതീകരണത്തിനായി മേലാറ്റൂരിൽ സ്ഥാപിച്ചു തുടങ്ങിയ ട്രാക്‌ഷൻ സബ് സ്‌റ്റേഷൻ നിർമാണം പൂർത്തിയായി. റെയിൽവേ സ്‌റ്റേഷന്റെ പുതിയ പ്ലാറ്റ്ഫോമിനു സമീപമാണ് സബ് സ്‌റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. ചോലക്കുളത്തെ 110 കെവി സബ് സ്റ്റേഷനിൽ നിന്നാണ് ഭൂഗർഭ കേബിളുകൾ വഴി വൈദ്യു എത്തിച്ചത്. ഈ മാസം അവസാനത്തോടെ സ്വിച്ചോൺ നടത്താനുള്ള നടപടികൾ തുടങ്ങി. കെഎസ്ഇബിയുടെയും റെയിൽവേ ഇലക്ട്രിക്കൽ സെക്‌ഷന്റെയും പരിശോധന പൂർത്തിയാക്കാനുണ്ട്. കമ്മിഷൻ ചെയ്യുന്നതോടെ പുതുവത്സര സമ്മാനമായി ഇലക്ട്രിക് ട്രെയിനുകൾ ഓടി ത്തുടങ്ങും. നിലമ്പൂരിൽ നിന്നു ഷൊർണൂർ വരെ ഏകദേശം 67 കിലോമീറ്റർ ദൂരത്തിലാണു റെയിൽ പാത വൈദ്യുതീകരിച്ചത്. വൈദ്യുത സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പലത്തും, അങ്ങാടിപ്പുറത്തും, വാടാനാംകുറുശ്ശിയിലുമാണ് ഒരുക്കിയിരിക്കുന്നത്. നിലമ്പൂർ -ഷൊർണൂർ റെയിൽപാത വൈദ്യുതീകരണത്തിന്റ നിർമാണ ചുമതല എൽ ആൻഡ് ടി കമ്പനിക്കും ട്രാക്‌ഷൻ സബ് സ്റ്റേഷൻ നിർമ്മാണ ചുമതല ത്രിമൂർത്തി കമ്പനിയുമാണ് ചെയ്തിരുന്നത്. നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്ക് ഒരു മണിക്കൂർ മുപ്പത്തിയഞ്ച് മിനിറ്റാണ് ട്രെയിൻ ഓടിയെത്താനുള്ള സമയം. ഇലക്ട്രിക് ട്രെയിനുകൾ ഓടി തുടങ്ങുമ്പോൾ 1.10 മണിക്കൂറായി കുറയും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *