
Perinthalmanna Radio
Date: 27-04-2025
മങ്കട: ആറായിരത്തിലധികം സൗജന്യ ഡയാലിസിസും എട്ടായിരത്തിലധികം സൗജന്യ നിരക്കിലുള്ള മെഡിക്കല്‍ സേവനങ്ങളും നല്കി മങ്കട സി.എച്ച്. സെന്റര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി മങ്കട സി.എച്ച്. സെന്ററിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതുതായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടം ഇന്ന് രാവിലെ 11ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ തറക്കല്ലിടും. എം.എല്‍.എമാരായ കെ.പി.എ. മജീദ്, പി. അബ്ദുല്‍ഹമീദ്, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, സി.എച്ച്. സെന്റര്‍ ചെയര്മാന് കുഞ്ഞുമോന് കാക്കിയ, കെ.എം.സി.സി. നേതാക്കള്‍ പങ്കെടുക്കും.
കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രോഗികള്‍ക്കും കൂട്ടി ഇരിപ്പുകാര്‍ക്കും മറ്റു പൊതുജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സൗജന്യ നിരക്കിലോ സൗജന്യമായോ ഉള്ള ഭക്ഷണശാല നമസ്കാര ഹാള്‍,വാഷിംഗ് ഏരിയ,ഫിസിയോതെറാപ്പിക്ക് ഉള്ള സൗകര്യങ്ങള്‍, ഒബ്സര്‍വേഷന്‍ വാര്‍ഡ് ഹോം കെയര്‍ സൗകര്യങ്ങള്‍ എന്നിവ പുതിയ കെട്ടിടത്തില്‍ ഒരുക്കും. ചടങ്ങില്‍ മങ്കട സര്‍വീസ് സഹകരണ ബാങ്ക് സി.എച്ച്. സെന്ററിന് നല്കുന്ന ആധുനിക സൗകര്യങ്ങള്‍ ഉള്ള ആംബുലന്‍സ് കൈമാറും. എം.ഇ.എസ്. മെഡിക്കല്‍ കോളജ് മങ്കട സി.എച്ച്. സെന്റര്‍ രോഗികള്‍ക്ക് നല്കുന്ന പ്രിവിലേജ് കാര്‍ഡ് ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ടി. കുഞ്ഞാലി, ട്രഷറര്‍ ഉമര്‍ അറക്കല്‍, അലി കളത്തില്‍ ഹനീഫ കളത്തിങ്ങല്‍ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
