അങ്ങാടിപ്പുറത്ത് സ്വകാര്യബസ് ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ

Share to


Perinthalmanna Radio
Date: 06-02-2026

പെരിന്തൽമണ്ണ : അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽവെച്ച് സ്വകാര്യ ബസ് കാറിന് അരിക് കൊടുത്തില്ലെന്ന് പറഞ്ഞ് ഡ്രൈവറെ ബസിൽക്കയറി മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർക്കാട് സ്വദേശി മുഹമ്മദ് നിഷാദ് (27) ആണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗൾഫിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി കരിപ്പൂർ വിമാന താവളത്തിൽ വെച്ചാണ് പെരിന്തൽമണ്ണ പോലീസ് നിഷാദിനെ പിടികൂടിയത്.

അങ്ങാടിപ്പുറം അമ്പലപ്പടിയിൽവെച്ച് കോട്ടയ്ക്കലിലേക്ക് പോകുന്ന ബസിന് കുറുകേ കാറിട്ട് നിഷാദ് ബസിൽക്കയറി ഡ്രൈവർ വൈലത്തൂർ സ്വദേശി ഹാരിസിനെ മർദിക്കുകയായിരുന്നു. മർദനമേൽക്കുന്നതിനിടെ ബസ് പിറകോട്ടു നീങ്ങി രണ്ട് കാറുകളിലിടിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *