പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത് മലപ്പുറത്ത്

Share to


Perinthalmanna Radio
Date: 02-03-2026

പെരിന്തല്‍മണ്ണ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഇത്തവണ വോട്ടെണ്ണല്‍ കേന്ദ്രമില്ല. പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ വോട്ടുകള്‍ മലപ്പുറത്താണ് എണ്ണുക.

ഏറെക്കാലമായി പെരിന്തല്‍മണ്ണ, മങ്കട, നിയോജക മണ്ഡലം വോട്ടുകള്‍ പെരിന്തല്‍മണ്ണ ജിവിഎച്ച്‌എസ്‌എസ്, ഗവണ്മെന്റ് മോഡല്‍ എച്ച്‌എസ്‌എസ് എന്നീ സ്കൂളുകളിലായിരുന്നു എണ്ണിയിരുന്നത്.

ഇത്തവണ ഈ രണ്ട് മണ്ഡലങ്ങളിലെയും വോട്ടുകളും മഞ്ചേരി, ഏറനാട്, മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങളിലെയും വോട്ടുകള്‍ മലപ്പുറം മുണ്ടുപറമ്പ് ഗവണ്മെന്റ് കോളജിലാണ് എണ്ണുക

വോട്ടെണ്ണല്‍ കേന്ദ്രം, പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ കേന്ദ്രം, ബാലറ്റുകളും വോട്ടിംഗ് മെഷീനുകളും സൂക്ഷിക്കുന്ന കേന്ദ്രങ്ങളും മലപ്പുറം കോളജില്‍ ഒരുക്കും.

ഈ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടർ വിനയ് ഗോയല്‍, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ് എന്നിവർ സന്ദർശിച്ച്‌ സുരക്ഷാ പരിശോധന നടത്തി. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മേല്‍നോട്ട ചുമതല ഏറനാട് തഹസില്‍ദാർക്ക് കൈമാറി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *