
Perinthalmanna Radio
Date: 26-03-2026
പാലൂർക്കോട്ട: പാലച്ചോട്- എരുമത്തടം റോഡിൽ വൻ തോതിൽ ടാർ, രാസവസ്തുക്കൾ ഉൾപ്പെടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയതായി പരാതി. കഴിഞ്ഞ ദിവസങ്ങളിലാണ് രാത്രി റോഡരികിലും സമീപത്തെ പറമ്പുകളിലും മാലിന്യം തള്ളിയത്. പാലൂർകോട്ടയിലെ ആരാധനാലയം, ബ്ലോക്ക് വ്യവസായ കേന്ദ്രം, വൃദ്ധ സദനം എന്നിവയ്ക്ക് മുന്നിലും മാലിന്യം തള്ളിയിട്ടുണ്ട്. ഇത് പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. കുടിവെള്ളം മലിനമായി. പ്രദേശത്തെ പ്രത്യാശ റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് അധികൃതർക്കും കൊളത്തൂർ പൊലീസിലും പരാതി നൽകി.
പുലാമന്തോൾ പഞ്ചായത്ത് ഒന്നാം വാർഡ് പ്രദേശത്തെ മാലിന്യം വാർഡംഗം നീതു തോമസിന്റെ നേതൃത്വത്തിൽ ഹരിതകർമ സേന നീക്കം ചെയ്തു. ശേഷിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രത്യാശ റസിഡൻസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജയിംസ് മുളവന, സെക്രട്ടറി സ്കറിയ ഇയ്യാലിൽ, ഫ്രാൻസിസ് നന്നാം കുഴി, ജോസഫ് കുട്ടി കൂത്രപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
