തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരം ആചാരപൂർവം കൊടിയേറി

Share to


Perinthalmanna Radio
Date: 28-03-2026

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ മൂന്നാംപൂര ദിവസമായ വെള്ളിയാഴ്ച പൂരം ആചാരപൂർവം കൊടിയേറി. ഭഗവതിക്ക് വടക്കേ നടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേ നടയിലെ സ്വർണക്കൊടിമരത്തിലും ഉത്സവക്കൊടി ഉയർന്നു. ദീപാരാധനയ്ക്ക് ശേഷം രാത്രി ഏഴിന് കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രിക കർമ്മങ്ങൾക്ക് ശേഷമായിരുന്നു കൊടിയേറ്റം. വടക്കേ നടയിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി ഭഗവതിയുടെ സ്വർണക്കൊടിമരത്തിലും കിഴക്കേ നടയിൽ തന്ത്രി പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരി മഹാദേവന്റെ കൊടിമരത്തിലും കൊടിക്കൂറകൾ ഉയർത്തി. അഷ്ടദിക്പാലകൻമാർക്കായി പ്രധാനയിടങ്ങളിലും കൊടിക്കൂറകൾ സ്ഥാപിച്ചു. മറ്റ് ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തോടെ ഉത്സവം ആരംഭിക്കുമ്പോൾ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പുറപ്പാടിന് ശേഷം മൂന്നാം പൂരത്തിനാണ് ഉത്സവക്കൊടിയേറ്റം.
ശനിയാഴ്ച നാലാം പൂരത്തിന് പൂരം മുളയിടൽ ചടങ്ങ് നടക്കും. മൂന്നാം പൂരത്തിന് പതിവു പൂരച്ചടങ്ങുകളോടെ അഞ്ചാമത്തെയും ആറാമത്തെയും ആറാട്ടെഴുന്നള്ളിപ്പുകൾ നടന്നു. രാത്രി കലാനിലയം ജനാർദനൻ, സദനം ശിവജിത്ത്(മദ്ദളം), തൃത്താല ശ്രീനി, നീലീശ്വരം പ്രവീൺ(ചെണ്ട) എന്നിവർ ഒരുക്കിയ ഇരട്ടക്കേളി ശ്രദ്ധേയമായി. രാത്രി പൂരപ്പറമ്പ് സോപാനം ഓഡിറ്റോറിയത്തിൽ കർണാടക-ഹിന്ദുസ്ഥാനി-സിനിമ ഭക്തി ഗാനങ്ങളുടെ താളാത്മക സംഗമം മൃദുതരംഗ് ഫ്യൂഷൻ വ്യത്യസ്ത കലാസ്വാദനമായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio

വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *