പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ പ്രചാരണം പൊടിപൊടിക്കുന്നു

Share to


Perinthalmanna Radio
Date: 02-04-2026

പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യു‍ഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം. ഇന്നലെ താഴെക്കോട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലാണു പങ്കെടുത്തത്. ജില്ലാ ആശുപത്രിയെ മികച്ച സൂപ്പർ സ്‌പെഷ്യൽറ്റി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് യോഗങ്ങളിൽ നജീബ് കാന്തപുരം ഉറപ്പുനൽകി. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി പ്രത്യേക മാസ്‌റ്റർ പ്ലാൻ തയാറാക്കുമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

താഴെക്കോട് മാരാമ്പറ്റക്കുന്നിൽനിന്നാണ് പര്യ‌ടന പരിപാടി തുടങ്ങിയത്. രാത്രി കൊമ്പാക്കൽ കുന്നിലായിരുന്നു സമാപനം. കെപിസിസി ജനറൽ സെക്രട്ടറി വി.ബാബുരാജ്, മണ്ഡലം യുഡിഎഫ് ചെയർമാൻ എം.എം.സക്കീർ ഹുസൈൻ, കൺവീനർ എസ്.അബ്‌ദുൽ സലാം, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.കെ.നാസർ, എ.കെ.മുസ്തഫ, തുടങ്ങിയവർ നേതൃത്വം നൽകി.

പെരിന്തൽമണ്ണ നഗരസഭയിലാണ് ഇന്ന് സ്ഥാനാർഥി പര്യടനം. രാവിലെ മനപ്പടിയിൽ നിന്ന് തുടങ്ങി രാത്രി ലക്ഷംവീട് പ്രദേശത്ത് സമാപിക്കും.

എൽഡിഎഫ് സ്ഥാനാർഥി വി.പി.മുഹമ്മദ് ഹനീഫയുടെ മൂന്നാംഘട്ട പര്യടനം തുടങ്ങി. പെരിന്തൽമണ്ണ നഗരസഭയിലെ പാതായ്‌ക്കര, പെരിന്തൽമണ്ണ സൗത്ത്, പെരിന്തൽമണ്ണ നോർത്ത് എന്നീ പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ പര്യടനം. വിവിധ കേന്ദ്രങ്ങളിൽ എം.കെ.ശ്രീധരൻ, എ.നസീറ, കെ.ഉണ്ണിക്കൃഷ്‌ണൻ, അലവി, കെ.ബദറുന്നീസ, ഹഫ്‌സ മുഹമ്മദ്, കെ.രാധാകൃഷ്‌ണൻ, ഇ.വി.ചിത്രൻ, റസാഖ്, കെ.ഹരിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൻഡിഎ സ്ഥാനാർഥി കെ.പി.ബാബുരാജ് പെരിന്തൽമണ്ണയിലെ ശാന്തിനഗർ, പുത്തൂർ, ജൂബിലി പ്രദേശം എന്നിവിടങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ചേറാത്ത് ഉണ്ണിക്കൃഷ്‌ണൻ, പി.എം.സുരേഷ്കുമാർ, സക്കറിയ കുര്യാക്കോസ് എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചിരുന്നു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *