
Perinthalmanna Radio
Date: 14-04-2026
പെരിന്തൽമണ്ണ: ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റു ചെയ്തു.
കരിങ്കല്ലത്താണി കൂരി മുഹമ്മദ് ബഷീർ (32), നാട്ടുകൽ കലംപ്പറമ്പിൽ നൗഫൽ (27), നാട്ടുകൽ തച്ചനാട്ടുകര പുത്തൻപീടികയിൽ മുഹമ്മദ് മുനീർ (29) എന്നിവരെ ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്തത്.
കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ കഴിഞ്ഞ ദിവസം താഴേക്കോടിനു സമീപം ആണ് സംഭവം. നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷമീൽ, സൽമാനുൽ ഫാരിസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിരെ എത്തിയ സംഘം കാർ ഇടിക്കുകയും തുടർന്ന് യുവാക്കളുടെ കാർ തലകീഴായി മറിയുകയായിരുന്നു.
പരുക്കേറ്റ യുവാക്കൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ സംഘം സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. യുവാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം തങ്ങളുടെ വാഹനം ഉപയോഗിച്ച് യുവാക്കളുടെ കാറിൽ ഇടിച്ചതെന്നു പൊലീസ് പറഞ്ഞു.
പുല്ലരിക്കോട് മാസങ്ങൾക്ക് മുൻപ് നടന്ന ഫുട്ബോൾ ടൂർണമെന്റിനെ തുടർന്ന് സംഘങ്ങളായി ചേരിതിരിഞ്ഞ് മുൻപും സംഘർഷം ഉണ്ടായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
