400 മെഗാവാട്ട് വൈദ്യുതി കുറയും; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

Share to


Perinthalmanna Radio
Date: 19-04-2026

പെരിന്തൽമണ്ണ: റെക്കോർഡ് ഭേദിച്ച് വൈദ്യുതി ഉപയോഗം കുതിക്കുമ്പോൾ കെഎസ്ഇബിക്കു തിരിച്ചടിയായി 200 മെഗാവാട്ട് വൈദ്യുതി കൂടി കുറയുന്നു. ബാങ്കിങ് കരാർ പ്രകാരം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി, കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് 15 മുതൽ ലഭിക്കുന്നില്ല. ഇതിനു പിന്നാലെ നാളെ 200 മെഗാവാട്ട് വൈദ്യുതിയുടെ കരാർ കൂടി അവസാനിക്കും. 21 മുതൽ ആകെ 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് അനുഭവപ്പെടും. മഴക്കാലത്തും വൈദ്യുതി ആവശ്യത്തിൽ കൂടുതലുള്ളപ്പോഴും നിശ്ചിത കാലയളവിലേക്ക് മറ്റു സംസ്ഥാനങ്ങൾക്കു നൽകുകയും അതിനു പകരം കെഎസ്ഇബി ആവശ്യപ്പെടുന്ന സമയത്ത് തിരികെ വാങ്ങുകയും ചെയ്യുന്നതാണ് ബാങ്കിങ് കരാർ.

ഹ്രസ്വകാല കരാറിലൂടെ തത്സമയ വിപണിയിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ റഗുലേറ്ററി കമ്മിഷൻ 22 ന് പരിഗണിക്കാൻ മാറ്റിവച്ച സാഹചര്യത്തിൽ പ്രതിസന്ധി രൂക്ഷമാകാനിടയുണ്ട്. ഇങ്ങനെ വൈദ്യുതി ലഭിച്ചാലും യൂണിറ്റിന് 10.50 രൂപ വരെ വില നൽകേണ്ടി വരുമെന്നതിനാലാണ് റഗുലേറ്ററി കമ്മിഷൻ വാദം കേൾക്കാനായി മാറ്റിവച്ചത്.

ഇതേസമയം, ജലവൈദ്യുത പദ്ധതികളിലെ ഉൽപാദനം വീണ്ടും വർധിപ്പിച്ചു. വെള്ളിയാഴ്ച 2.77 കോടി യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉൽപാദിപ്പിച്ചു. ഡാമുകളിൽ ഇനി ആകെ 146 കോടി യൂണിറ്റ് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാനുള്ള വെള്ളമേയുള്ളൂ.

ഇതിനിടെ, ഒരു ദിവസത്തേക്ക് ആകെ വേണ്ടിവരുന്ന വൈദ്യുതിയുടെ അളവിൽ 2 വർഷം മുൻപുള്ള റെക്കോർഡ് വെള്ളിയാഴ്ച തിരുത്തി– 11.61126 കോടി യൂണിറ്റ് ആയിരുന്നു ഉപയോഗം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *