Tag: 190426

അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പാണ്ടിക്കാട് ടൗൺ

Local

അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പാണ്ടിക്കാട് ടൗൺ

Perinthalmanna RadioDate: 19-04-2026 പാണ്ടിക്കാട്: അടിക്കടിയുണ്ടാകുന്ന വാഹനത്തിരക്കിൽ ശ്വാസംമുട്ടി പാണ്ടിക്കാട് ടൗൺ. ഗതാഗതക്കുരുക്കഴിക്കാനുള്ള നടപടികളില്ലാത്തത് ദുരിതമായി.ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചതാണ് പ്രധാന പ്രശ്നം. ഒപ്പം ബൈപാസ് റോഡ് ഇല്ലാത്തതും.ദിവസവും പല സമയങ്ങളിലായി നാലു റോഡിൽനിന്നും വരുന്ന വാഹനങ്ങൾ ജംക്‌ഷൻ കടക്കാൻ കഴിയാതെ കുരുങ്ങിക്കിടക്കുന്നു. നാലു റോഡുകളും പ്രധാനപാതയാണ്. ഒന്ന് മൈസൂർ-തൃശൂർ അന്തർ സംസ്ഥാന പാതയും മറ്റൊന്ന് പാലക്കാട് - കോഴിക്കോട് ഷോർട്ട് ഹൈവേയുമാണ്. ഇതിനിടയിലെ ഇടത്താവളത്തിൽ ചെറുതും വലുതുമായ ഇരുനൂറോളം സ്വകാര്യ ബസുകളും അൻപതിലേറെ കെഎസ്ആർടിസി ബസുകളുമാണ്ക ടന്നുപോകുന്നത്. പുറമേ എണ്ണമറ്റ ചരക്കുലോറികളും.സന്ധ്യ മയങ്ങിയാൽ വണ്ടൂർ റോഡിലും പെരിന്തൽമണ്ണ റോഡിലും കിലോമീറ്റർ നീളുന്ന കുരുക്കാണ്. മേലാറ്റൂർ റോഡിലെ മേലങ്ങാടിയിൽനിന്ന് പെരിന്തൽമണ്ണ റോഡിനെയും...
വേനൽക്കാല ക്ലാസുകൾക്ക് നിയന്ത്രണം: കർശന നടപടിക്ക് ബാലാവകാശ കമ്മിഷൻ ഉത്തരവ്

Local

വേനൽക്കാല ക്ലാസുകൾക്ക് നിയന്ത്രണം: കർശന നടപടിക്ക് ബാലാവകാശ കമ്മിഷൻ ഉത്തരവ്

Perinthalmanna RadioDate: 19-04-2026 സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഇത് ലംഘിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും എതിരേ നടപടിയെടുത്ത് 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗം ഡോ. എഫ്. വിൽസൺ എന്നിവർ നിർദേശം നൽകി.പൊതുവിദ്യാഭ്യാസ ഡയറക്ടർ, സി.ബി.എസ്.സി. റീജണൽ ഓഫീസർ, ഐ.സി.എസ്.ഇ. ചെയർമാൻ, തദ്ദേശ സ്വയംഭരണവകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കാണ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ഡോ. ജിതിൻ നൽകിയ പരാതിയിലാണ് നടപടി.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പഠനപിന്തുണാക്ലാസുകളുടെ സമയക്രമം സർക്കാരിന്റെയും കോടതിയുടെയും മുൻ ഉത്തരവിന് വിരുദ്ധമാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. അഞ്...
400 മെഗാവാട്ട് വൈദ്യുതി കുറയും; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

Local

400 മെഗാവാട്ട് വൈദ്യുതി കുറയും; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

Perinthalmanna RadioDate: 19-04-2026 പെരിന്തൽമണ്ണ: റെക്കോർഡ് ഭേദിച്ച് വൈദ്യുതി ഉപയോഗം കുതിക്കുമ്പോൾ കെഎസ്ഇബിക്കു തിരിച്ചടിയായി 200 മെഗാവാട്ട് വൈദ്യുതി കൂടി കുറയുന്നു. ബാങ്കിങ് കരാർ പ്രകാരം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി, കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് 15 മുതൽ ലഭിക്കുന്നില്ല. ഇതിനു പിന്നാലെ നാളെ 200 മെഗാവാട്ട് വൈദ്യുതിയുടെ കരാർ കൂടി അവസാനിക്കും. 21 മുതൽ ആകെ 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് അനുഭവപ്പെടും. മഴക്കാലത്തും വൈദ്യുതി ആവശ്യത്തിൽ കൂടുതലുള്ളപ്പോഴും നിശ്ചിത കാലയളവിലേക്ക് മറ്റു സംസ്ഥാനങ്ങൾക്കു നൽകുകയും അതിനു പകരം കെഎസ്ഇബി ആവശ്യപ്പെടുന്ന സമയത്ത് തിരികെ വാങ്ങുകയും ചെയ്യുന്നതാണ് ബാങ്കിങ് കരാർ.ഹ്രസ്വകാല കരാറിലൂടെ തത്സമയ വിപണിയിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ റഗുലേറ്ററി കമ്മിഷൻ 22 ന് പരിഗണിക്കാൻ മാറ്റിവച്ച സാഹചര്യത്ത...
സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം

Local

സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം

Perinthalmanna RadioDate: 19-04-2026 പെരിന്തൽമണ്ണ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ, വേദന സംഹാരികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ എന്നിവയ്ക്കാണു ക്ഷാമം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരാണ് ഇതുമൂലം വലയുന്നത്. പലർക്കും സ്ഥിരമായി കഴിച്ചു കൊണ്ടിരുന്ന മരുന്നുകൾ പോലും ലഭിക്കുന്നില്ല. ഡോക്ടർമാർ പുറമേ നിന്ന് വാങ്ങാൻ എഴുതി നൽകിയാലും സാമ്പത്തിക ശേഷിയില്ലാത്തതു പലരെയും പ്രതിസന്ധിയിലാക്കുന്നു. സ്ഥിരമായി രോഗികൾ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ സ്റ്റോക്ക് ഇല്ലാത്തതിനാൽ ചില മരുന്നുകൾ മാറി നൽകിയാണ് ഡോക്ടർമാർ താൽക്കാലിക പരിഹാരം കാണുന്നത്. എന്നാൽ ചില മരുന്നുകൾക്ക് പകരം മറ്റു മരുന്നുകൾ നൽകാനും കഴിയില്ല. ഇനിയും മരുന്നുകൾ എത്തിയില്ലെങ്കിൽ ചികിത്സ അവതാളത്തിലാകുമെന്നു ഡോക്ടർമാർ പറയുന്നു.തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ, ...
പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ കത്തി യുവാവിന് പൊള്ളലേറ്റു

Local

പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ കത്തി യുവാവിന് പൊള്ളലേറ്റു

Perinthalmanna RadioDate: 19-04-2026 പെരിന്തൽമണ്ണ: പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ കത്തി യുവാവിന് പൊള്ളലേറ്റു. അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി സി.എസ് നെബുവിനാണ് പൊള്ളലേറ്റത്.ഭാര്യയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഇടതു കയ്യിനും തുടക്കും പൊള്ളലേറ്റ നെബുവിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...