
Perinthalmanna Radio
Date: 23-04-2026
പെരിന്തൽമണ്ണ: കരിങ്കല്ലത്താണിയിൽ യുവാക്കളുടെ കാർ ഇടിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ മുന്നു പ്രതികളുടെ ജാമ്യ ഹർജി പെരിന്തൽമണ്ണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. തച്ചനാട്ടുകര നാട്ടുകൽ പുത്തൻ പീടികയിൽ മുഹമ്മദ് മുനീർ (29), താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടിൽ മുഹമ്മദ് ബഷീർ (32), നാട്ടുകൽ കളംപറമ്പിൽ കെ.പി. നൗഫൽ (27) എന്നിവരുടെ ജാമ്യ ഹർജിയാണ് തള്ളിയത്. പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ ഏപ്രിൽ 11 ന് നടന്ന സംഭവത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷമീൽ സൽമാനുൽ ഫാരിസ് എന്നിവർക്കാണ് പരിക്കേറ്റിരുന്നത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഇടിയിൽ യുവാക്കളുടെ കാർ തലകീഴായി മറിയുകയും പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് യുവാക്കളെ മാരക ആയുധങ്ങളുമായി ഒരു സംഘം ആക്രമിക്കാൻ ശ്രമിച്ചതായും കാറെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കരിങ്കല്ലത്താണി ഭാഗത്തു നിന്നും മറ്റു പ്രതികൾ ഓടിച്ചു വന്ന കാർ ഇടിപ്പിച്ചെന്നുമാണ് കേസ്. തച്ചനാട്ടുകര നാട്ടുകല്ലിൽ രണ്ടു മാസത്തോളം മുമ്പ് കൗമാരക്കാരായ വിദ്യാർഥികളുടെ ഫുട്ബാൾ മേളയിൽ തർക്കവും അടിപിടിയും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകൽ പൊലീസിൽ പരാതിയും കേസുമുണ്ട്. ഇതിന്റെ തുടർച്ചയാണ് കരിങ്കല്ലത്താണിയിലെ സംഭവം.
കേസിന്റെ തുടരന്വേഷണം സുഗമമാവാൻ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രൊസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടർ ഇ. നവാബ് ഖാൻ കോടിതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യഹരജി തള്ളിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
