Tag: 230426

കൊണ്ടോട്ടി നഗര വിപുലീകരണം; ഇന്നു മുതൽ ഗതാഗത നിയന്ത്രണം

Local

കൊണ്ടോട്ടി നഗര വിപുലീകരണം; ഇന്നു മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 23-04-2026 കൊണ്ടോട്ടി ∙ ടൗൺ വിപുലീകരണ പ്രവൃത്തിയുടെ ഭാഗമായി ഇന്നു മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭാധ്യക്ഷൻ യു.കെ.മമ്മദിശയുടെ നേതൃത്വത്തിൽ ചേർന്ന പൊലീസ്, ദേശീയപാതാ അതോറിറ്റി അധികൃതരുടെ യോഗത്തിൽ തീരുമാനമായി. മഴക്കാലത്ത് നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ടൗൺ സൗന്ദര്യ വൽക്കരണത്തിനുമായി ടി.വി.ഇബ്രാഹിം എംഎൽഎയുടെ ശ്രമഫലമായി ലഭിച്ച 7.68 കോടി രൂപയുടെ പദ്ധതിയും കൊണ്ടോട്ടി നഗരസഭ യുഐഡിഎഫ് മുഖേന വകയിരുത്തിയ 10 കോടിയുടെ പദ്ധതിയും സംയോജിപ്പിച്ചുള്ള ടൗൺ വിപുലീകരണ പ്രവൃത്തിയാണു നടക്കുന്നത്.കൊണ്ടോട്ടി പതിനേഴു മുതൽ കുറുപ്പത്ത് വരെയാണു വിപുലീകരണം. ബൈപാസ് റോഡിൽ‍ ജനതാ ബസാർ മുൻവശം, സുൽത്താൻ പാലസ് മുൻവശം, പതിനേഴ് എന്നിവിടങ്ങളിൽ കൾവർട്ട് നിർമിക്കുന്നുണ്ട്. മഴവെള്ളം ഡ്രെയ്നേജ് വഴി വലിയതോട്ടിലേക്ക് എത്തിക്കുന്നതിനാണു കൾവർട്ട്. പൊലീസിനെ സഹായിക്കുന്നതിനായി ...
തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല

Local

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല

Perinthalmanna RadioDate: 23-04-2026 തൃശൂര്‍: മുണ്ടത്തിക്കോടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്നുള്ള ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഉപേക്ഷിച്ചു. ആഘോഷം കുറച്ച് ലളിതവും ആചാരപരവുമായ രീതിയില്‍ നടത്താന്‍ തൃശൂര്‍ കലക്ട്രേറ്റില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം ആയി. കുടമാറ്റത്തിനുള്ള കുടകളുടെ എണ്ണം കുറയ്ക്കുമെന്നും എന്നാല്‍ മേളങ്ങള്‍ പതിവുപോലെ നടത്താമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 15 ആനപ്പുറത്താകും എഴുന്നള്ളിപ്പ്. ദേവസ്വങ്ങളുടെയും ദേശക്കാരുടെയും പൊലീസിന്‍റെയുമുള്‍പ്പടെ  അഭിപ്രായം കേട്ട ശേഷമാണ് തീരുമാനം. പാറമേക്കാവ് ദേവസ്വം പാലക്കാട് സൂക്ഷിച്ചിരിക്കുന്ന വെടിക്കെട്ട് സാമഗ്രികള്‍ എങ്ങനെ നിര്‍വീര്യമാക്കുമെന്നതില്‍ പിന്നീട് തീരുമാനം ഉണ്ടാകും. പാറമേക്കാവിന്‍റെ വെടിക്കെട്ട് കരാറുകാരനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആ...
അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ ജോലിക്കാരുടെ ക്ഷാമം രൂക്ഷം

Local

അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ ജോലിക്കാരുടെ ക്ഷാമം രൂക്ഷം

Perinthalmanna RadioDate: 23-04-2026 പെരിന്തൽമണ്ണ: അയൽ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും പാചകവാതക ക്ഷാമവും കാരണം അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങിയതോടെ നിർമാണ–ഹോട്ടൽ മേഖലകളിൽ ജോലിക്കാരുടെ ക്ഷാമം രൂക്ഷമായി. നിർമാണ മേഖലയിലും ഹോട്ടൽ മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലായും ജോലി ചെയ്തു വരുന്നത്. എസ്ഐആർ അടക്കമുള്ള ആശങ്കകൾ നില നിൽക്കുന്നതിനാൽ വോട്ടു ചെയ്യാനായി ഭൂരിപക്ഷം തൊഴിലാളികളും കൂട്ടത്തോടെ നാട്ടിലേക്കു തിരിച്ചതാണ് പ്രതിസന്ധിക്കു കാരണമായത്.അതിഥിത്തൊഴിലാളികളിൽ പലരും കുടുംബമായാണ് ഇവിടെ താമസിച്ചു വരുന്നത്. പാചക വാതക ക്ഷാമം കൂടിയായതോടെ ഭക്ഷണം പാകം ചെയ്യാനും മറ്റുമുള്ള ബുദ്ധിമുട്ട് മുൻകൂട്ടിക്കണ്ട് തൊഴിലാളികൾ കുടുംബത്തോടൊപ്പം യാത്ര തിരിക്കുകയായിരുന്നു. നിർമാണ മേഖലയിലെ കോൺക്രീറ്റ് ജോലികൾ ഉൾപ്പെടെയുള്ളവ ഇവരാണ് ചെയ്തു വരുന്നത്. മലയാളികളായ തൊഴിലാളികളെക്കാൾ കുറവ് കൂലി നൽകി കൂടുതൽ ...
തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ്  ആരംഭിച്ചു

Local

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ്  ആരംഭിച്ചു

Perinthalmanna RadioDate: 23-04-2026 ചെന്നെെ: നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും ഒറ്റഘട്ടമായിയാണ് പോളിംഗ് നടക്കുന്നത്. തമിഴ്നാട്ടിൽ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്തിലുൾപ്പെട്ട 152 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. സംഘർഷങ്ങൾ കണക്കിലെടുത്ത് ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വടക്കൻ, പശ്ചിമ, ദക്ഷിണ ബംഗാളിലെ 16 ജില്ലകളിൽ ഉൾപ്പെടുന്നതാണ് ബംഗാളിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന 152 സീറ്റുകൾ. ശേഷിക്കുന്ന 142 മണ്ഡലങ്ങളിൽ 29നാണ് വോട്ടെടുപ്പ്.മുൻ തിര‌‌ഞ്ഞെടുപ്പുകളെക്കാൾ വാശിയേറിയ പ്രചാരണത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സൗജന്യങ്ങൾ വാഗ്ദാനം ചെയ്തുമാണ് ‌ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗന സഖ്യം വോട്ടുതേടിയത്. ...
കരിങ്കല്ലത്താണിയിൽ കാർ ഇടിപ്പിച്ച സംഭവം; പ്രതികളുടെ ജാമ്യഹർജി തള്ളി

Local

കരിങ്കല്ലത്താണിയിൽ കാർ ഇടിപ്പിച്ച സംഭവം; പ്രതികളുടെ ജാമ്യഹർജി തള്ളി

Perinthalmanna RadioDate: 23-04-2026 പെരിന്തൽമണ്ണ: കരിങ്കല്ലത്താണിയിൽ യുവാക്കളുടെ കാർ ഇടിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ മുന്നു പ്രതികളുടെ ജാമ്യ ഹർജി പെരിന്തൽമണ്ണ  ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. തച്ചനാട്ടുകര നാട്ടുകൽ പുത്തൻ പീടികയിൽ മുഹമ്മദ് മുനീർ (29), താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടിൽ മുഹമ്മദ് ബഷീർ (32), നാട്ടുകൽ കളംപറമ്പിൽ കെ.പി. നൗഫൽ (27) എന്നിവരുടെ ജാമ്യ ഹർജിയാണ് തള്ളിയത്. പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ ഏപ്രിൽ 11 ന് നടന്ന സംഭവത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷമീൽ സൽമാനുൽ ഫാരിസ് എന്നിവർക്കാണ് പരിക്കേറ്റിരുന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഇടിയിൽ യുവാക്കളുടെ കാർ തലകീഴായി മറിയുകയും പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് യുവാക്കളെ മാ...