പെരിന്തൽമണ്ണയിൽ ഹർത്താൽ ബാധിച്ചില്ല; ജനജീവിതം സാധാരണ നിലയിൽ

Share to


Perinthalmanna Radio
Date: 28-04-2026

പെരിന്തൽമണ്ണ: വിവിധ ദലിത് സംഘടനകൾ പ്രഖ്യാപിച്ച സംസ്ഥാനതല ഹർത്താൽ പെരിന്തൽമണ്ണ നഗരത്തെയും പരിസര പ്രദേശങ്ങളെയും കാര്യമായി ബാധിച്ചില്ല. രാവിലെ മുതൽ തന്നെ നഗരത്തിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും പതിവു പോലെ സർവീസ് നടത്തി. ടാക്സി, ഓട്ടോറിക്ഷാ സർവീസുകളെയും ഹർത്താൽ ബാധിച്ചില്ല.

പെരിന്തൽമണ്ണ ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തുറന്നു പ്രവർത്തിച്ചു. രാവിലെ മുതൽ തന്നെ കടകളിൽ സാധാരണ തിരക്ക് അനുഭവപ്പെട്ടു.  എവിടെയും പ്രതിഷേധക്കാരോ വാഹനങ്ങൾ തടയുന്ന സാഹചര്യമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദലിത്- ആദിവാസി സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഭാഗികമായി ബാധിച്ചെങ്കിലും, പെരിന്തൽമണ്ണയിൽ ഹർത്താൽ ആഹ്വാനം പൊതുജനങ്ങളെ ബാധിക്കാത്ത തരത്തിലായിരുന്നു. സർക്കാർ ഓഫീസുകളും ബാങ്കുകളും സാധാരണ നിലയിൽ പ്രവർത്തിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *