
Perinthalmanna Radio
Date: 28-04-2026
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 15-നും പ്ലസ് ടു പരീക്ഷാഫലം മെയ് 22-നും പ്രഖ്യാപിക്കും. എസ്എസ്എൽസി ഫല പ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മേയ് അവസാനത്തോട് കൂടി അതിന്റെ ഫലവും പ്രഖ്യാപിക്കും. അതിനുശേഷം എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണവും തുടങ്ങും.
ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം മേയ് 22 നാണ്. ഒന്നാം വർഷ പരീക്ഷാഫലം ജൂൺ പത്തിനും പ്രഖ്യാപിക്കും.
പരീക്ഷാ മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷാ മൂല്യനിർണയ പ്രവർത്തനവുമായി ബന്ധപ്പെട്ട് പിഴവുകൾ വരുത്തുന്ന സ്കൂൾ അധികാരികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
