രാജ്യറാണി എക്സ്പ്രസ് ട്രെയിൻ സർവിസിൽ താൽക്കാലിക മാറ്റം

Share to


Perinthalmanna Radio
Date: 03-05-2026

പെരിന്തൽമണ്ണ തിരുവനന്തപുരം ഡിവിഷനിൽ വിവിധ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ട്രെയിൻ സർവിസുകളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തും. മെയ് 14, 21, 26, ജൂൺ രണ്ട് തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16325 നിലമ്പൂർ റോഡ് കോട്ടയം എക്സ്‌പ്രസ് തൃപ്പൂണിത്തുറയിൽ താൽക്കാലികമായി നിർത്തും. തൃപ്പൂണിത്തുറയ്ക്കും കോട്ടയത്തിനും ഇടയിൽ ഈ ട്രെയിൻ സർവിസ് ഭാഗികമായി റദ്ദാക്കും.

ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് മെയ് ഏഴിന് നിലമ്പൂർ റോഡിൽ നിന്ന് ആരംഭിച്ച് കോട്ടയം, ചങ്ങനാശ്ശേ രി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *