Tag: 030526

രാജ്യറാണി എക്സ്പ്രസ് ട്രെയിൻ സർവിസിൽ താൽക്കാലിക മാറ്റം

Local

രാജ്യറാണി എക്സ്പ്രസ് ട്രെയിൻ സർവിസിൽ താൽക്കാലിക മാറ്റം

Perinthalmanna RadioDate: 03-05-2026 പെരിന്തൽമണ്ണ തിരുവനന്തപുരം ഡിവിഷനിൽ വിവിധ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ട്രെയിൻ സർവിസുകളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തും. മെയ് 14, 21, 26, ജൂൺ രണ്ട് തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16325 നിലമ്പൂർ റോഡ് കോട്ടയം എക്സ്‌പ്രസ് തൃപ്പൂണിത്തുറയിൽ താൽക്കാലികമായി നിർത്തും. തൃപ്പൂണിത്തുറയ്ക്കും കോട്ടയത്തിനും ഇടയിൽ ഈ ട്രെയിൻ സർവിസ് ഭാഗികമായി റദ്ദാക്കും.ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് മെയ് ഏഴിന് നിലമ്പൂർ റോഡിൽ നിന്ന് ആരംഭിച്ച് കോട്ടയം, ചങ്ങനാശ്ശേ രി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

Local

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

Perinthalmanna RadioDate: 03-05-2026 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴയും ശക്തിയായ കാറ്റും മുൻനിർത്തി ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. മെയ് ഏഴ് വരെ സംസ്ഥാനത്ത് വേനൽമഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും കാറ്റ് വീശാനുമുള്ള സാഹചര്യം മുൻനിർത്തി നാളെ പാലക്കാട് ഇടുക്കി, ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------...
2,000 രൂപയുടെ നോട്ടുകള്‍ ഇനിയും കൈയ്യിലുണ്ടെങ്കില്‍ മാറാനാവും

Local

2,000 രൂപയുടെ നോട്ടുകള്‍ ഇനിയും കൈയ്യിലുണ്ടെങ്കില്‍ മാറാനാവും

Perinthalmanna RadioDate: 03-05-2026 പെരിന്തൽമണ്ണ: രാജ്യത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 98.47 ശതമാനവും ഇതിനകം ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2023 മെയ് 19നു നോട്ടുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ വിപണിയില്‍ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. 2026 ഏപ്രില്‍ 30നുള്ള കണക്കുകള്‍ പ്രകാരം ഇത് 5,451 കോടി രൂപയായി കുറഞ്ഞതായി ആര്‍ബിഐ വ്യക്തമാക്കി. 2,000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് ഇപ്പോഴും നിയമ സാധുത നില നില്‍ക്കുന്നുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കി. നിലവില്‍ ബാങ്ക് ശാഖകളിലൂടെ നോട്ടുകള്‍ മാറ്റാന്‍ കഴിയില്ല. എന്നാല്‍ ആര്‍ബിഐയുടെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകള്‍ വഴി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടുകള്‍ മാറ്റാനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ സാ...
വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

Local

വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

Perinthalmanna RadioDate: 03-05-2026 സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നലെ അവസാനിച്ചു. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്ത്  43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിട്ടുള്ളത്. വിധിദിനമായ നാളെ രാവിലെ എട്ടിന് സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതോടെ വോട്ടെണ്ണൽ നടപടികളാരംഭിക്കും. സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ, ഒബ്‌സർവറുടെ സാക്ഷ്യപത്രത്തോടു കൂടിയായിരിക്കും സ്ട്രോങ്ങ് റൂമുകൾ തുറക്കുക. സുതാര്യത ഉറപ്പാക്കുന്നതിനായി നടപടികൾ വീഡിയോയിൽ റെക്കോർഡ് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ആദ്യം തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിനുശേഷമായിരിക്കും ഇവിഎം വോട്ടുകൾ എണ്ണുന്നത്. 500 എണ്ണത്തിന് ഒരു ടേബിൾ എന്ന ക്രമത്തിലാകും തപാൽ വോട...
വലമ്പൂർ പുളിക്കൽ പറമ്പിൽ ടാർ ഷെഡിൽ തീ പിടിത്തം

Local

വലമ്പൂർ പുളിക്കൽ പറമ്പിൽ ടാർ ഷെഡിൽ തീ പിടിത്തം

Perinthalmanna RadioDate: 03-05-2026 അങ്ങാടിപ്പുറം : വലമ്പൂർ പുളിക്കൽ പറമ്പിൽ ടാർ സൂക്ഷിച്ച ഷെഡിൽ തീ പിടിത്തം. പെരിന്തൽമണ്ണയിൽ നിന്ന് രണ്ടു യൂനിറ്റ് ഫയർഫോഴ്‌സ്‌ എത്തി തീയണച്ചു. ശനിയാഴ്‌ച വൈകീട്ട് 4.50ഓടെയാണ് സംഭവം. ടാർ റോഡിൽ ഉപയോഗിക്കുന്നതിന് മുമ്പുള്ള ഫർണിഷ് ഓയിലാണ് കത്തിയത്. 1500ഓളം ലിറ്റർ ഫർണിഷ് ഓയിൽ കത്തി നശിച്ചു. ഫയർ ഫോഴ്‌സ് ആദ്യ യൂണിറ്റ് എ ത്തി തീ നിയന്ത്രണ വിധേയമാക്കി. പിന്നീട് രണ്ടാം യൂണിറ്റ് എത്തി തീ പൂർണമായും അണച്ചതായി ഫയർ ആൻഡ് റസ്ക്യു ഓഫിസർ അറിയിച്ചു. തീ പടരാൻ കാരണം വ്യക്തമായിട്ടില്ല. സമീപത്തുണ്ടായിരുന്ന കാലി ബാരലുകളും കത്തി നശിച്ചു. സമീപം നിർത്തിയിട്ടിരുന്ന കാർ എടുത്തു മാറ്റുന്നതിനിടയിൽ ഒരാൾക്ക് കാലിനു പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്...