
Perinthalmanna Radio
Date: 04-05-2026
പെരിന്തൽമണ്ണ ∙ 6 പഞ്ചായത്തുകളും പെരിന്തൽമണ്ണ നഗരസഭയും ഉൾക്കൊള്ളുന്ന പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ചുരുങ്ങിയത് 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ് കേന്ദ്രങ്ങൾ. ഭൂരിപക്ഷം 18000 വരെ ഉയരാമെന്നും അവർ കണക്കുകൂട്ടുന്നു. മേലാറ്റൂർ, വെട്ടത്തൂർ, താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളിൽ യുഡിഎഫ് മികച്ച വിജയം പ്രതീക്ഷിക്കുന്നു. പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം പഞ്ചായത്ത് എന്നിവിടങ്ങളിലും മേൽക്കൈ നേടുമെന്നാണ് യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. എൽഡിഎഫ് സ്ഥാനാർഥിയായ വി.പി മുഹമ്മദ് ഹനീഫയുടെ പഞ്ചായത്തായ പുലാമന്തോൾ എൽഡിഎഫിനായിരിക്കും ലീഡ് എന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
എന്നാൽ മൂവായിരത്തിലധികം വോട്ട് നേടി വിജയം കൈവരിക്കും എന്നാണ് എൽഡിഎഫിന്റെ അവകാശവാദം. ആകെ 244 ബൂത്തുകൾ ആണ് നിയോജക മണ്ഡലത്തിൽ ഉള്ളത്. മേലാറ്റൂർ, വെട്ടത്തൂർ, പെരിന്തൽമണ്ണ നഗരസഭ, താഴെക്കോട്, ആലിപ്പറമ്പ്, പുലാമന്തോൾ, ഏലംകുളം എന്നീ ക്രമത്തിൽ ആയിരിക്കും വോട്ടെണ്ണൽ. ഒരു റൗണ്ടിൽ 12 ഇവിഎം എന്ന തോതിൽ മൊത്തം 20 റൗണ്ട് വോട്ടെണ്ണും. ശേഷിക്കുന്ന 4 ഇവിഎം തുടർന്നെണ്ണുന്നതോടെ ഫല പ്രഖ്യാപനം ഉണ്ടാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
