Tag: 040526

മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎയായി അഡ്വ. ഫാത്തിമ തഹലിയ

Local

മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎയായി അഡ്വ. ഫാത്തിമ തഹലിയ

Perinthalmanna RadioDate: 04-05-2026 കോഴിക്കോട്: മുസ്ലിം ലീഗിന്റെ ആദ്യവനിതാ എംഎൽഎ എന്ന ചരിത്രനേട്ടത്തിനുടമായായി അഡ്വ. ഫാത്തിമ തഹലിയ. കോഴിക്കോട് ജില്ലയിൽ എൽഡിഎഫിന്റെ ശക്തികേന്ദ്രമായ പേരാമ്പ്ര മണ്ഡലത്തിൽ അപ്രതീക്ഷിതമായാണ് ഫാത്തിമ തഹലിയ ലീഗിന്റെ സ്ഥാനാർഥിയായെത്തിയത്. ശക്തനായ എതിർസ്ഥാനാർഥി എൽഡിഎഫിന്റെ മുതിർന്ന നേതാവ് ടി. പി. രാമകൃഷ്ണനെ ഏഴായിരത്തിൽപ്പരം വോട്ടുകൾക്കാണ് രാഷ്ട്രീയ പ്രവർത്തനത്തിൽ താരതമ്യേന പുതുമുഖം എന്ന് വിശേഷിപ്പിക്കാവുന്ന ഫാത്തിമ തഹലിയ പരാജയപ്പെടുത്തിയത്. ലീഗ് വനിതകൾക്ക് അവസരം നൽകുന്നില്ല എന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് നിർണായകമായ പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് യുഡിഎഫിനെ പ്രതിനിധീകരിച്ച് ലീഗിന്റെ ആദ്യത്തെ വനിതാ പ്രതിനിധിയെത്തുന്നത്.മണ്ഡലം രൂപവൽക്കരിച്ച ശേഷം രണ്ടുതവണ ഒഴികെ ഒരുകാലത്തും പേരാമ്പ്ര ഇടതിനെ കൈവിട്ടിരുന്നില്ല. ഇവിടെയായിരുന്നു തികച്ചും അപ്രതീക്ഷിതമായി ഫാത്തിമ തഹലിയ അങ്ക...
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

Local

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

Perinthalmanna RadioDate: 04-05-2026 നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. മുഖ്യമന്ത്രിയുടെ രാജി ഗവർണർ സ്വീകരിച്ചു. ചൊവ്വാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചിരുന്ന മന്ത്രിസഭായോഗം ഉപേക്ഷിച്ചതിന് പിന്നാലെയാണ് രാജി. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മലപ്പുറം ജില്ലയിൽ മുഴുവൻ സീറ്റിലും യുഡിഎഫിന് മിന്നും ജയം

Local

മലപ്പുറം ജില്ലയിൽ മുഴുവൻ സീറ്റിലും യുഡിഎഫിന് മിന്നും ജയം

Perinthalmanna RadioDate: 04-05-2026 മലപ്പുറം: പതിനാറിൽ പതിനാറും തൂത്തുവാരും. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ മലപ്പുറത്തെ യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസമായിരുന്നു ഇത്. പ്രത്യേകിച്ച് മുസ്‌ലിംലീഗിന്. ഒടുവിൽ വോട്ടെണ്ണൽദിനത്തിൽ ആ ആത്മവിശ്വാസം നൂറുശതമാനവും തെളിഞ്ഞു. മലപ്പുറം ജില്ലയിലെ 16-ൽ 16 സീറ്റുകളിലും യുഡിഎഫ് ജയിച്ചു. സമ്പൂർണവിജയം.തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിനിറങ്ങിയത്. ജില്ലാ പഞ്ചായത്തിൽ മുഴുവൻ സീറ്റും നേടിയത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് അന്നേ യുഡിഎഫ് നേതാക്കളും പ്രവർത്തകരും പറഞ്ഞിരുന്നു. ആ വിജയം ഉറപ്പാക്കാനായി ജില്ലയിലെ യുഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. ജില്ലയിൽ സാധാരണയായി തിരഞ്ഞെടുപ്പ് വേളയിൽ തലപൊക്കുന്ന കോൺഗ്രസ്-ലീഗ് തർക്കങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ നേതൃത...
മങ്കടയുടെ മണ്ണിൽ അലിതരംഗം; 45,609 വോട്ടിന്റെ പടുകൂറ്റൻ ഭൂരിപക്ഷവുമായി മഞ്ഞളാംകുഴി അലിക്ക് ചരിത്രവിജയം

Local

മങ്കടയുടെ മണ്ണിൽ അലിതരംഗം; 45,609 വോട്ടിന്റെ പടുകൂറ്റൻ ഭൂരിപക്ഷവുമായി മഞ്ഞളാംകുഴി അലിക്ക് ചരിത്രവിജയം

Perinthalmanna RadioDate: 04-05-2026 മങ്കട: മണ്ഡലത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കി മഞ്ഞളാംകുഴി അലി വീണ്ടും കരുത്തറിയിച്ചു. യു.ഡി.എഫിന്റെ ഉരുക്കുകോട്ട കാത്ത അദ്ദേഹം 45,609 വോട്ടുകളുടെ സർവകാല റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകൾ മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ അലി, ഓരോ ഘട്ടത്തിലും ലീഡ് നില ഉയർത്തിക്കൊണ്ട് മണ്ഡലത്തിലെ തന്റെ ജനപ്രീതി തെളിയിച്ചു. വികസനത്തുടർച്ചയും വ്യക്തിപരമായ സ്വാധീനവും വോട്ടായി മാറിയപ്പോൾ, മങ്കടയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണൽ പൂർത്തിയായതോടെ യു.ഡി.എഫ് പ്രവർത്തകർ മണ്ഡലത്തിലുടനീളം ആവേശകരമായ വിജയാഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-...
സെഞ്ച്വറി തിളക്കത്തിൽ യുഡിഎഫ് അധികാരത്തിലേക്ക്

UDF- 102 | LDF- 35 | NDA- 3

Local

സെഞ്ച്വറി തിളക്കത്തിൽ യുഡിഎഫ് അധികാരത്തിലേക്ക്

UDF- 102 | LDF- 35 | NDA- 3

Perinthalmanna RadioDate: 04-05-2026 Time : 4:00 PMപെരിന്തൽമണ്ണ: കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ആഞ്ഞടിച്ചൊരു കൊടുങ്കാറ്റ്, അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കിൽ തീർത്ത പയ്യന്നൂരും ഉദുമയും തൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകൾ തകർന്ന് തരിപ്പണമായി. ആർത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ആടിയുലഞ്ഞു. മന്ത്രിമാർ തോറ്റ്തുന്നംപാടി. തുടർച്ചയായ പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 102 സീറ്റോടെ യുഡിഎഫ് അധികാരത്തിലേക്ക്. 2021ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ എൽഡിഎഫ് 35-ലേക്ക് കൂപ്പുക്കുത്തി. യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റ് പിടിച്ച് ബിജെപി കരുത്തറിയിച്ചു. നേമം തിരിച്ച് പിടിച്ച ബിജെപി ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു.സെഞ്ചുറിയടിച്ച് ഭരണത്തിലേറുമെന്ന വി.ഡി.സതീശന്റെ വാക്കുകളെ കേരളം അ...
പെരിന്തൽമണ്ണയിൽ റെക്കോർഡ് ഭൂരിപക്ഷം; നജീബ് കാന്തപുരം 32,838 വോട്ടുകൾക്ക് വിജയിച്ചു

UDF- 101 | LDF- 37 | NDA- 2

Local

പെരിന്തൽമണ്ണയിൽ റെക്കോർഡ് ഭൂരിപക്ഷം; നജീബ് കാന്തപുരം 32,838 വോട്ടുകൾക്ക് വിജയിച്ചു

UDF- 101 | LDF- 37 | NDA- 2

Perinthalmanna RadioDate: 04-05-2026 TIME : 2:00 PMപെരിന്തൽമണ്ണ: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന് ചരിത്ര വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 32,838 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് അദ്ദേഹം മണ്ഡലം നിലനിർത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എതിരാളികൾക്ക് ഒപ്പമെത്താൻ സാധിക്കാത്ത വിധം വ്യക്തമായ ജനപിന്തുണ ഉറപ്പാക്കിയാണ് നജീബ് കാന്തപുരം നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.സംസ്ഥാനത്താകെ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആകെയുള്ള 140 സീറ്റുകളിൽ 101 ഇടങ്ങളിൽ യു.ഡി.എഫ് വ്യക്തമായ ലീഡ് നിലനിർത്തുന്നു. ഭരണകക്ഷിയായ എൽ.ഡി.എഫ് 37 സീറ്റുകളിലും എൻ.ഡി.എ 2 സീറ്റുകളിലുമാണ് മുന്നിട്ടുനിൽക്കുന്നത്. യു.ഡി.എഫിന്റെ ഈ വൻ മുന്നേറ്റത്തിൽ പെരിന്തൽമണ്ണയിലെ റെക്കോർഡ് വിജയം ശ്രദ്ധേയമായി. വൻ ഭൂരിപക്ഷത്തോടെ ...
തമിഴ്നാട്ടിൽ വിജയ് ബ്ലോക്ബസ്റ്റർ; 100 കടന്ന് ടിവികെ

Local

തമിഴ്നാട്ടിൽ വിജയ് ബ്ലോക്ബസ്റ്റർ; 100 കടന്ന് ടിവികെ

Perinthalmanna RadioDate: 04-05-2026 ചെന്നൈ∙ തമിഴ്നാട്ടിൽ കന്നിയങ്കത്തിൽ നൂറ് കടന്ന് തമിഴക വെട്രി കഴകം. ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി എഐഡിഎംകെ രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പിന്നില്‍. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പിന്നിൽ. 2529 വോട്ടുകൾക്ക് ടിവികെ സ്ഥാനാർഥി വി.എസ് ബാബു മുന്നിൽ. ചെപ്പോക്ക്–തിരുവല്ലക്കേനിയിൽ ഉദയനിധി സ്റ്റാലിൻ പിന്നിലാണ്. മണ്ഡലത്തിൽ 1244 വോട്ടിന് ടിവികെ സ്ഥാനാർഥിക്ക് ലീഡ്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്ത് വിജയ്. പേരാമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് ലീഡ് ചെയ്യുന്നു. പെരമ്പൂരിൽ 2990 വോട്ടിനും തിരുച്ചിറപ്പള്ളിയിൽ 3299 വോട്ടുകൾക്കും ലീഡ്. ടിവികെ മുന്നേറ്റത്തോടെ ക്യാംപുകളിൽ ആഹ്ലാദപ്രകടനം തുടങ്ങി. ...............................................കൂടുതൽ വാർത്തകൾക്ക് www.perint...
മലപ്പുറത്തെ മുഴുവൻ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറ്റം

Local

മലപ്പുറത്തെ മുഴുവൻ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറ്റം

Perinthalmanna RadioDate: 04-05-2026 Time : 11:45AMമലപ്പുറം: ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലേക്കാണ് പല മണ്ഡലങ്ങളിലെയും യു.ഡി.എഫ് ജനപ്രതിനിധികൾ കുതിക്കുന്നത്. *ഏറ്റവും പുതിയ ലീഡ് നിലകൾ :** വള്ളിക്കുന്ന്: ടി.വി. ഇബ്രാഹിം - 19,411.* നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത് - 19,239* മങ്കട: മഞ്ഞളാംകുഴി അലി - 17,360* മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി - 16,203* ഏറനാട്: പി.കെ. ബഷീർ - 12,888* പെരിന്തൽമണ്ണ: നജീബ് കാന്തപുരം - 11,626* താനൂർ: പി.കെ. നവാസ് - 10,360* വണ്ടൂർ: എ.പി. അനിൽ കുമാർ - 10,093* കോട്ടക്കൽ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ - 9,452* മഞ്ചേരി: എം. റഹ്മത്തുളള - 9,383* വേങ്ങര: കെ.എം. ഷാജി - 9,250* തവനൂർ: വി.എസ്. ജോയ് - 7,156* തിരൂരങ്ങാടി: കെ.എ. കാസിം / സമീർ - 6,439* തിരൂർ: കുറുക്കോളി മൊയ്തീൻ - 6,157* കൊണ...
പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിന്റെ ലീഡ് 10,000 പിന്നിട്ടു

UDF – 99 | LDF – 40 | NDA – 1

Local

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിന്റെ ലീഡ് 10,000 പിന്നിട്ടു

UDF – 99 | LDF – 40 | NDA – 1

Perinthalmanna RadioDate: 04-05-2026 Time: 10:40AMപെരിന്തൽമണ്ണ:  നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം ശക്തമായ മുന്നേറ്റം തുടരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പുറത്തു വരുമ്പോൾ നജീബ് കാന്തപുരത്തിന്റെ ലീഡ് പതിനായിരം പിന്നിട്ടിരിക്കുകയാണ്. നിലവിൽ 10,089 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹം നില നിർത്തുന്നത്. വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങൾ പിന്നിടുമ്പോഴും കൃത്യമായ മേധാവിത്വം പുലർത്താൻ യു.ഡി.എഫ് ക്യാമ്പിന് സാധിക്കുന്നുണ്ട്. മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകർ ആവേശകരമായ വിജയാഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്...
മങ്കടയിൽ മഞ്ഞളാംകുഴി അലി മുന്നേറ്റം തുടരുന്നു

UDF – 90 | LDF – 46 | NDA – 4

Local

മങ്കടയിൽ മഞ്ഞളാംകുഴി അലി മുന്നേറ്റം തുടരുന്നു

UDF – 90 | LDF – 46 | NDA – 4

Perinthalmanna RadioDate: 04-05-2026 Time : 10:00 AMമങ്കട നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലി വ്യക്തമായ ആധിപത്യം തുടരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ ലീഡ് നിലനിർത്തിയ അലി, നിലവിൽ 6,309 വോട്ടുകൾക്കാണ് മുന്നിട്ടുനിൽക്കുന്നത്. മണ്ഡലത്തിലെ ശക്തമായ പോരാട്ടത്തിൽ എതിർ സ്ഥാനാർത്ഥികളായ എൽ.ഡി.എഫിലെ കുന്നത്ത് മുഹമ്മദിനെയും എൻ.ഡി.എയിലെ ലിജോയ് പോളിനെയും പിന്നിലാക്കിയാണ് മഞ്ഞളാംകുഴി അലിയുടെ ഈ മുന്നേറ്റം.കഴിഞ്ഞ തവണത്തെ 6,246 എന്ന ഭൂരിപക്ഷത്തെ മറികടക്കുന്ന പ്രകടനമാണ് ഈ ഘട്ടത്തിൽ യു.ഡി.എഫ് ക്യാമ്പുകൾക്ക് ആവേശം നൽകുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മണ്ഡലത്തിലെ കൃത്യമായ ഭൂരിപക്ഷം ഇനിയും ഉയരുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ വോട്ടർമാർക്കിടയിൽ അലിക്കുള്ള സ്വാധീനം വോട്ടിങ്ങിലും പ്രതിഫലിക്കുന്നു എന്നാണ് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്...