വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചനകൾ അൽപ സമയത്തിനകം

Share to


Perinthalmanna Radio
Date: 04-05-2026

കഴിഞ്ഞ ഒരു മാസമായി കേരളം കാത്തിരുന്ന ജനവിധിയറിയാൻ ഇനി മിനുട്ടികൾ മാത്രം ബാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിട്ടുള്ളത്.  രാവിലെ എട്ട് മണിക്ക് സ്ട്രോങ് റൂമുകള് ‍തുറന്നതോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു .

തപാൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത് . ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണാൻ പരമാവധി 14 ടേബിളുകൾ വീതമുണ്ടാകും. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. 8.30ഓടെ തന്നെ ആദ്യ ഫലസൂചനകൾ ലഭ്യമായിത്തുടങ്ങും.

10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്മ വിശ്വാസത്തിലാണ് യുഡിഎഫ് എങ്കിൽ മൂന്നാം തവണയും ഭരണം നിലനിർത്താമെന്ന പൂർണ വിശ്വാസമാണ് എൽഡിഎഫിന്. കേരളത്തിൽ നിർണായക ശക്തിയാവുക എന്ന ആഗ്രഹം സഫലമാക്കാൻ സാധിക്കുമെന്ന് ബിജെപി വൃത്തങ്ങളും കരുതുന്നു. 
കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ ഇന്നാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *