വോട്ടെണ്ണൽ പുരോഗമിക്കുന്നു; സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

Share to


Perinthalmanna Radio
Date: 04-05-2026 @ 9:00AM

കേരളത്തിന്റെ രാഷ്ട്രീയ ഗതിവിധി നിശ്ചയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം. ഇന്ന് രാവിലെ എട്ട് മണിയോടെ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം യുഡിഎഫ് 76 സീറ്റുകളിലും എൽഡിഎഫ് 57 സീറ്റുകളിലും എൻഡിഎ 5 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

ആദ്യഘട്ടത്തിൽ തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ യുഡിഎഫ് നില മെച്ചപ്പെടുത്തി. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് നടപടികൾ നടക്കുന്നത്. പല പ്രമുഖ മണ്ഡലങ്ങളിലും ലീഡ് നില ഓരോ റൗണ്ട് കഴിയുമ്പോഴും മാറിമറിയുന്നത് രാഷ്ട്രീയ കേരളത്തെ ആകാംക്ഷയുടെ മുനയിൽ നിർത്തുകയാണ്.

ഉച്ചയോടെ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന കാര്യത്തിൽ ഏകദേശ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിലും പ്രധാന കവലകളിലും എൽഇഡി വാളുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *