അഞ്ച് വർഷത്തിനുള്ളിൽ ഓരാടംപാലം ബൈപ്പാസ് യാഥാർഥ്യമാക്കുമെന്ന് നജീബ് കാന്തപുരം

Share to


Perinthalmanna Radio
Date: 07-05-2026

പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തേയും പെരിന്തൽമണ്ണയിലെയും ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിനായി മാനത്തുമംഗലം – ഓരാടംപാലം ബൈപ്പാസ് അഞ്ച് വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് നജീബ് കാന്തപുരം പറഞ്ഞു. ചരക്ക് ലോറികൾക്കും ദീർഘദൂര യാത്രക്കാർക്കും ടൗണിൽ പ്രവേശിക്കാതെ തന്നെ സുഗമമായി യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നും പദ്ധതിയുടെ ഉദ്ഘാടനം അഞ്ച് വർഷത്തിനുള്ളിൽ തന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെരിന്തൽമണ്ണയിൽ നടപ്പിലാക്കിയ വേറിട്ട വികസന പ്രവർത്തനങ്ങളെ ജനം തിരിച്ചറിഞ്ഞതാണ് ചരിത്ര പരമായ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണയുടെ ഭാവി തലമുറയുടെ വളർച്ച മുന്നിൽ കണ്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിച്ചു. സി.പി.എം പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തനിക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കി. എം.എൽ.എ വികസന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്ന വിമർശനങ്ങൾ ഉയർന്നെങ്കിലും, ‘ക്രിയ’ പോലുള്ള പദ്ധതികൾ നാടിന്റെ നാളേക്ക് വേണ്ടിയുള്ള നിക്ഷേപമാണെന്ന് ഓരോ കുടുംബവും തിരിച്ചറിഞ്ഞു. പരമാവധി 15,000 വോട്ടിന്റെ ഭൂരിപക്ഷമാണ് താൻ പ്രതീക്ഷിച്ചിരുന്നതെങ്കിലും പെരിന്തൽമണ്ണ വോട്ട് കൊണ്ട് തന്നെ മൂടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേലാറ്റൂർ, പെരിന്തൽമണ്ണ നഗരസഭ, ആലിപ്പറമ്പ് തുടങ്ങി സി.പി.എം വലിയ പ്രതീക്ഷ വെച്ചിരുന്ന ഇടങ്ങളിലെല്ലാം വലിയ മുന്നേറ്റം നടത്താൻ യു.ഡി.എഫിന് സാധിച്ചു. ഏലംകുളത്തും പുലാമന്തോളിലും ഉണ്ടായ ലീഡ് സി.പി.എം പ്രവർത്തകരുടെ അടക്കം പിന്തുണ വ്യക്തമാക്കുന്നതാണെന്നും ഇത് നാടിന്റെ തിരിച്ചറിവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *