
Perinthalmanna Radio
Date: 07-05-2026
പെരിന്തൽമണ്ണ: സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമായി വേനൽമഴ ശക്തമാകുന്നു. ഇന്ന് എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പെരിന്തൽമണ്ണയിൽ ഇന്ന് രാവിലെ മുതൽ തന്നെ കാലവർഷത്തെ അനുസ്മരിപ്പിക്കും വിധം തോരാതെ പെയ്യുന്ന ചാറ്റൽ മഴ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. നിലവിൽ ചാറ്റൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും കാർമേഘങ്ങളാൽ മൂടിക്കെട്ടിയ അന്തരീക്ഷവും തണുപ്പും ഏത് നിമിഷവും പെയ്യാവുന്ന മഴയുടെ പ്രതീതിയുമാണ് പ്രദേശത്ത് സൃഷ്ടിക്കുന്നത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ സാഹചര്യം ഈ ജില്ലകളിൽ ഉണ്ടായേക്കാം. വരും മണിക്കൂറുകളിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
*അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം താഴെ പറയുന്നതാണ്:*
മെയ് 07: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം.
മെയ് 08: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്.
മെയ് 09: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
മെയ് 10: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
