
Perinthalmanna Radio
Date: 07-05-2026
പെരിന്തൽമണ്ണ: വേനൽമഴ ശക്തമായതോടെ ജില്ലയിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. ജില്ലയുടെ മഴ ലഭ്യതക്കുറവ് 44 ശതമാനമായി കുറഞ്ഞു. കടും വേനൽ ശുദ്ധജല ക്ഷാമത്തിനു കാരണമാകുമെന്ന ആശങ്കൾക്കിടെ മഴ ലഭിച്ചുതുടങ്ങിയത് നാടിന് ആശ്വാസമായി. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇന്നലെ മാത്രം ജില്ലയിൽ ലഭിച്ചത് 5.4 മി.മീറ്റർ മഴയാണ്. മാർച്ച് 1 മുതൽ ഇന്നലെവരെ ജില്ലയിൽ ലഭിച്ചത് 76.6 മി.മീറ്റർ മഴയാണ്. ഇക്കാലയളവിൽ സാധാരണ ലഭിക്കേണ്ടത് 137.3 മി.മീറ്റർ മഴയാണ്. മഴക്കുറവ് 44%. അതേ സമയം, മേയ് മാസം തുടങ്ങുന്നതിനു മുൻപ് മഴക്കുറവ് 50 ശതമാനത്തിൽ കൂടുതലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനം ജില്ലയ്ക്ക് പ്രതീക്ഷയാണ്. ഇതോടെ, സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ. അതേസമയം, മഴ ലഭിച്ചു തുടങ്ങിയതോടെ താപനില ഗണ്യമായി കുറഞ്ഞു. ഇന്നലെ 33 ശതമാനമാണ് കൂടിയ താപനില. വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടരാനാണു സാധ്യത. ഏപ്രിൽ അവസാനത്തിൽ ജില്ലയിലെ താപനില 35–37 ഡിഗ്രി വരെയായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
