റെയിൽവേ വരുമാനത്തിൽ തിളക്കമാർന്ന നേട്ടവുമായി അങ്ങാടിപ്പുറം സ്റ്റേഷൻ

Share to


Perinthalmanna Radio
Date: 10-05-2026

അങ്ങാടിപ്പുറം: സംസ്ഥാനത്തെ റെയിൽവേ വരുമാന കണക്കുകളിൽ മികച്ച മുന്നേറ്റവുമായി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2025–26) കണക്കുകൾ പ്രകാരം 5,34,40,836 രൂപയുടെ വരുമാനമാണ് സ്റ്റേഷൻ നേടിയത്. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 32 ലക്ഷം രൂപയുടെ വർധനവുണ്ടായിട്ടുണ്ട്.

ടിക്കറ്റ് വരുമാനത്തിൽ സംസ്ഥാനത്തെ ആദ്യ 45 സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിക്കാൻ അങ്ങാടിപ്പുറത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയിലെ മറ്റ് പ്രധാന സ്റ്റേഷനുകളായ തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി, നിലമ്പൂർ എന്നിവയ്ക്കൊപ്പമാണ് അങ്ങാടിപ്പുറവും ഈ നേട്ടം കൈവരിച്ചത്.

ജില്ലയിൽ ഏറ്റവുമധികം വരുമാനം നേടിയത് തിരൂർ സ്റ്റേഷനാണ് (39 കോടി രൂപ). സംസ്ഥാന തലത്തിൽ തിരുവനന്തപുരം ഒന്നാമതും പാലക്കാട് ഡിവിഷനിൽ കോഴിക്കോട് ഒന്നാമതുമെത്തിയ പട്ടികയിലാണ് അങ്ങാടിപ്പുറം ഈ അഭിമാനകരമായ നേട്ടം രേഖപ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ പ്രകാരം അങ്ങാടിപ്പുറം ഉൾപ്പെടെയുള്ള സ്റ്റേഷനുകൾ റെയിൽവേയുടെ പ്രധാന വരുമാന സ്രോതസ്സുകളായി മാറുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *