അങ്ങാടിപ്പുറം അൽപ്പാകുളത്തിന്റെ നവീകരണം പുരോഗമിക്കുന്നു

Share to


Perinthalmanna radio
Date: 10-05-2026

പെരിന്തൽമണ്ണ: രണ്ടര നൂറ്റാണ്ട് പഴക്കുള്ള അങ്ങാടിപ്പുറം അൽപ്പാകുളത്തിന്റെ നവീകരണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കോഴിക്കോട് പാലക്കാട് ദേശീയ പാതയോരത്ത് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് അടുത്താണ് ചരിത്ര പ്രാധാന്യമുള്ള അൽപ്പാകുളം, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മുഖേന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്. വൈ) പ്രകാരം ലഭിച്ച 55 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടക്കുന്നത്. 2020-25 കാലത്തെ പെരിന്തൽമണ്ണ ഭരണ സമിതിയുടെ വികസന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അൽപ്പാക്കുളം നവീകരണം. കഴിഞ്ഞ വർഷം നവികരണ പ്രവർത്തികളുടെ ഉദ്ഘാടനം നടത്തിയിരുന്നു.

തിരുമാന്ധാംകുന്ന് പൂരാഘോഷവും മഴ കാലവും ആയതിനാലാണ് നവീകരണ പ്രവൃത്തികൾ വൈകിയത്. അൽപ്പാക്കുളം ഉൾപ്പെടെ ഏഴ് കോടിയോളം രൂപ അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ കുളങ്ങളും ജലസ്രോതസുകളും സംരക്ഷിക്കുന്നതിനും നവികരിക്കുന്നതിനും വേണ്ടി ബ്ലോ ക്ക് പഞ്ചായത്ത് പി.എം.കെ.എ സ്. വൈ യിൽ ചെലവഴിച്ചിരുന്നു. എല്ലാ കാലത്തും സമൃദ്ധമായി ജലം സംഭരിച്ചു വയ്ക്കുന്ന പുരാതന ജല സംഭരണിയായ അൽപ്പാകുളം കാൽ നൂറ്റാണ്ട് മുമ്പാണ് പൊതു ജനങ്ങളുടെ സഹകരണത്തോടു കൂടി നവീകരിച്ചത്. ഇപ്പോൾ മണ്ണും ചെളിയും മാലിന്യങ്ങളും സമ്പൂർണമായി നീക്കം ചെയ്യലും പാർശ്വ ഭിത്തികളും പടവുകളും ബല പ്പെടുത്തലുമാണ് ഇപ്പോൾ നടന്നു വരുന്നത്.

ടിപ്പുവിൻറെ പടയോട്ട കാലത്ത് നിർമിക്കപ്പെട്ടതെന്ന് കരുതുന്നതാണ് അൽപ്പാക്കുളം. സൈനികർക്ക് വേണ്ടി ടിപ്പു നിർമിച്ച അനേകം കുളങ്ങളിൽ ഒന്നാണ് അങ്ങാടിപ്പുറത്തെ അൽപ്പാക്കുളം എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഇതിന്റെ നീണ്ട കരിങ്കൽ പടവുകളും നിർമാണ രീതികളും ടിപ്പുവിൻ്റെ കാലത്ത് മറ്റു പ്രദേശങ്ങളിൽ നിർമിച്ച കുളങ്ങളുടെ മാതൃകയിൽ തന്നെയാണ്. അങ്ങാടിപ്പുറം പഞ്ചായത്തിന് കീഴിലായിരുന്ന അൽപ്പാക്കുളം വർഷങ്ങൾക്കു മുമ്പ് തിരുമാന്ധാംകുന്ന് ദേവസ്വത്തിന് കൈമാറുക ആയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *