
Perinthalmanna Radio
Date: 11-05-2026
പെരിന്തൽമണ്ണ: തൂതപ്പുരത്തോട് അനുബന്ധിച്ച് ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ പാതയിൽ ഇന്നും നാളെയും (മെയ് 11,12) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാളവേല ദിനമായ ഇന്ന് (മെയ് 11 തിങ്കൾ)വൈകീട്ട് അഞ്ചു മുതൽ ചൊവ്വാഴ്ച പുലർച്ചെ നാലു വരെയും പൂരം ദിനമായ നാളെ (മെയ് 12 ചൊവ്വ) ഉച്ചയ്ക്ക് 12 മുതൽ രാത്രി പത്തുവരെയും ചെർപ്പുളശ്ശേരി- പെരിന്തൽമണ്ണ പാതയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. പാലക്കാട് നിന്നും വരുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നും മണ്ണാർക്കാട് വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകേണ്ടതാണ്.
കോങ്ങാട്, കടമ്പഴിപ്പുറം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തിരുവാഴിയോട് ജങ്ഷനിൽ നിന്നും ആര്യമ്പാവ് വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണം
തിരുവാഴിയോടിന് ശേഷം വരുന്ന വാഹനങ്ങൾ മാങ്ങോട് ജങ്ഷനിൽ നിന്നും വെള്ളിനേഴി വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണം. ഒറ്റപ്പാലം ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചെർപ്പുളശ്ശേരി നെല്ലായ സിറ്റി മാവുണ്ടിരിക്കടവ് മുതുകുറുശ്ശി ഏലംകുളം വഴി പെരിന്തൽമണ്ണയിലേ ക്ക് പോകണം.
പെരിന്തൽമണ്ണ ഭാഗത്തു നിന്നും പാലക്കാട് വരുന്ന വാഹനങ്ങൾ ചെറുകര വഴി ഏലംകുളം മുതുകുറുശ്ശി മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി ചെർപ്പുളശ്ശേരി വഴി പാലക്കാടേക്ക് പോകണം.
ആനമങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മണലായ റോഡ്, മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി വഴി പോകണം
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
