കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ
Perinthalmanna RadioDate: 11-05-2026 തിരുവനന്തപുരം: കെ.എസ്.ആർ.ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. സർക്കാരിന്റെ ഈ നീക്കം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂർണമായ തകർച്ചക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രായോഗികമല്ലെന്നാണ് ഉടമകളുടെ പക്ഷം.ഡീസൽ വില വർധനവും മറ്റ് ചെലവുകളും കാരണം സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം വരുന്നത്. കെ.എസ്.ആർ.ടി.സിയിൽ മാത്രം സൗജന്യയാത്ര അനുവദിക്കുന്നത് യാത്രക്കാരെ സ്വകാര്യ ബസുകളിൽ നിന്ന് അകറ്റുമെന്നും ഇത് പല റൂട്ടുകളിലെയും സർവീസുകൾ നിർത്തലാക്കാൻ നിർബന്ധിതമാക്കുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഒരു വലിയ വിഭാഗം യാത്രക്കാരെ നഷ്ടപ്...





