
Perinthalmanna Radio
Date: 11-05-2026
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ കുന്നപ്പള്ളിയിൽ കിണറ്റിൽ വീണ് ചത്ത നിലയിൽ പുള്ളിമാനെ കണ്ടെത്തി.കുന്നപ്പള്ളി വായനശാലയിലെ
പരേതയായ പടിക്കൽ പുരക്കൽ സരോജിനിയുടെ പറമ്പിലെ ഉപയോഗഷൂനമായ കിണറ്റിലാണ് പഴക്കം ചെന്ന നിലയിൽ പുള്ളിമാനെ കണ്ടെത്തിയത്.
കരുവാരകുണ്ട് ഫോറസ്റ്റ് അധികൃതരുടെ നിർദ്ദേശ പ്രകാരം മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി ഫോറസ്റ്റ് അധികൃതർ മാനിനെ നിയമ നടപടികൾക്ക് ശേഷം സംസ്കരിച്ചു.
പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഫവാസ് മങ്കട, ഹുസ്സൻ കക്കൂത്ത്, അമ്പിളി ജോസ്, നിസാം മാനത്തു മംഗലം, ആശ ജൂബിലി, റഹീസ് കുറ്റീരി, സുജിത്ത് ശിവൻ തേക്കിൻകോട് , എന്നിവർ സ്ഥലത്തെത്തിയാണ് കിണറില്‍ അകപ്പെട്ട മാനിനെ പുറത്തെത്തിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
