അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് ട്രാവലർ മറിഞ്ഞു

Share to


Perinthalmanna Radio
Date: 16-05-2026

പെരിന്തൽമണ്ണ : അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് നിയന്ത്രണംവിട്ട ട്രാവലർ മറിഞ്ഞ് അപകടം. വെള്ളിയാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കൊടൈക്കനാലിൽ വിനോദയാത്രപോയി ചെമ്മാട്ടേക്കു മടങ്ങുന്ന സംഘം സഞ്ചരിച്ച ട്രാവലറാണ് കൈവരികളിൽ ഇടിച്ച് മറിഞ്ഞത്. ട്രാവലറിലുണ്ടായിരുന്ന കുട്ടികളുൾപ്പെടെ 16 പേരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിമുക്ക് ചേളാരിപ്പറമ്പിൽ ആസിയ (52), വെളിമുക്ക് മുനക്കടവൻ മുർഷിത (21), വെളിമുക്ക് കുന്നത്ത് ഹമീദിന്റെ മകൾ ഇഷ്റാൻ ജന്ന (6), വെളിമുക്ക് ചേനുകാവിൽ ഫൈസൽ ജിഹാൻ (3), തേഞ്ഞിപ്പലം വിളകണ്ടത്തിൽ അബ്ദുൽസലാം (52), സലാം (28), ചുള്ളിപ്പാറ മുനക്കട ഷഫ്‌ന (23), വലിയോറ മണ്ടോട്ടിൽ മുഹിയുദ്ദീൻ (32), ചീരാലി ഫാരിസിന്റെ മകൻ റസീൻ അഹമ്മദ് (7), ആലിൻചോട് വിളകണ്ടത്തിൽ നൗഫിൽ (33), ചെമ്മല അബ്ദുൽസലാമിന്റെ ഭാര്യ റാഷിദ, ചെന്നത്ത് ഹംസയുടെ മകൻ റസൽ അമാൻ (12), മൂന്നിയൂർ വിളകണ്ടത്തിൽ ഫാത്തിമ (55), വലിയോറ മണ്ടോട്ടിൽ സീനത്ത് (22), തേഞ്ഞിപ്പലം പുതിയത്ത് മുഹ്സിന (26), തേഞ്ഞിപ്പലം പുതിയത്ത് ഹാരിസിന്റെ മകൻ മാസിൻ അഹമ്മദ് (2) എന്നിവരാണ് പരിക്കേറ്റ് ചികിത്സതേടിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഇതിനുമുൻപും മേൽപ്പാലത്തിലെ കൈവരികളിലിടിച്ച് ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. രണ്ടുവരിപ്പാതയിലൂടെ കടന്നുവരുന്ന വാഹനങ്ങൾ പാലത്തിൽ എത്തുന്നതോടെ ഒരു വരിയായി മാറുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. അപകടങ്ങളുടെ ആഘാതത്തിൽ മേൽപ്പാലത്തിലെ കൈവരികളുടെ തൂണുകൾ മീറ്ററുകളോളം ഇല്ലാതായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *