Tag: 160526

അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ഫയർഫോഴ്‌സ് വാഹനവും കുടുങ്ങി<br>
Local

അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ഫയർഫോഴ്‌സ് വാഹനവും കുടുങ്ങി

Perinthalmanna RadioDate: 16-05-2026 അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഭാഗത്ത് ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽപ്പെട്ട് അടിയന്തര രക്ഷാ പ്രവർത്തനത്തിന് പാഞ്ഞെത്തിയ ഫയർ ഫോഴ്‌സ് വാഹനവും റോഡിൽ കുടുങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മറ്റൊരു റോഡിൽ അപകടകരമായ രീതിയിൽ വീണ ഓയിൽ നീക്കം ചെയ്ത് ഗതാഗതം സുരക്ഷിതമാക്കാൻ പോവുകയായിരുന്ന പെരിന്തൽമണ്ണ ഫയർ ഫോഴ്‌സ് സംഘമാണ് കുരുക്കിൽപ്പെട്ടത്. പെരിന്തൽമണ്ണ ഭാഗതത്ത് നിന്നും വന്ന വാഹനം അങ്ങാടിപ്പുറം മേൽപ്പാലത്തിലേക്ക് കയറുന്നതിനിടയിലാണ് വാഹനങ്ങളുടെ നീണ്ട നിരയിൽ പെട്ട് മുന്നോട്ട് പോകാനാകാതെ കുറച്ചു സമയം കുടുങ്ങിക്കിടന്നത്.അടിയന്തര സാഹചര്യങ്ങളിൽ സൈറൺ മുഴക്കി എത്തുന്ന ഫയർഫോഴ്‌സ്, ആംബുലൻസ് തുടങ്ങിയ ജീവൻരക്ഷാ വാഹനങ്ങൾക്ക് പോലും വഴിമാറിക്കൊടുക്കാൻ ഇടമില്ലാത്ത വിധം അങ്ങാടിപ്പുറം മേൽപ്പാലത്തിലും പരിസരങ്ങളിലും ഗതാഗതക്കുരുക്ക് അത്രമേൽ രൂക്ഷമായിരി...
പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ 25 മുതൽ<br>
Local

പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ 25 മുതൽ

Perinthalmanna RadioDate: 16-05-2026 പ്ലസ് വൺ പ്രവേശനത്തിനായി 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുണ്ട്. വി.എച്ച്.എസ്.ഇ. സ്‌കൂളുകളിൽ 33,000 സീറ്റുമുണ്ട്.കൂടാതെ, എസ്.എസ്.എൽ.സി. പാസായവർക്ക് ഉപരിപഠനത്തിനായി പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലുമായി 30,545 സീറ്റുണ്ട്. ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരംമുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും.എസ്.എസ്.എൽ.സി. പാസായവർക്ക് പുനർമൂല്യനിർണയത്തിന് ശനിയാഴ്ചമുതൽ 21 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമൊക്കെ ഇക്കാലയളവിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.എസ്.എസ്.എൽ.സി.യിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കും. പരമാവധി മൂന്നു വിഷയങ്ങൾക്കാണ് സേ പരീക്ഷ. ..........................
മിന്നലിൽ നഷ്ട‌പ്പെട്ട കൂട്ടുകാരുടെ കബറിടത്തിൽ അർദ്ധ രാത്രിയിലും പ്രാർഥനയോടെ സുഹൃത്തുക്കൾ<br>
Local

മിന്നലിൽ നഷ്ട‌പ്പെട്ട കൂട്ടുകാരുടെ കബറിടത്തിൽ അർദ്ധ രാത്രിയിലും പ്രാർഥനയോടെ സുഹൃത്തുക്കൾ

Perinthalmanna RadioDate: 16-05-2026 മങ്കട: അകാലത്തിൽ പിരിഞ്ഞ കൂട്ടുകാരെ തനിച്ചിടാതെ അർദ്ധ രാത്രിയിലും പ്രാർത്ഥനാനിരതരായി സുഹൃത്തുക്കൾ. കഴിഞ്ഞ ദിവസം ഇടിമിന്നൽ ദുരന്തത്തിൽ മരിച്ച കൂട്ടുകാരുടെ കബറിടത്തിന് അരികിലാണ് അർദ്ധ രാത്രിയിലും തനിച്ചിടാതെ സുഹൃത്തുക്കൾ പ്രാർഥനയോടെ കഴിയുന്നത്.കുടുംബങ്ങളോ മുതിർന്ന മറ്റു ആളുകളോ നിർബന്ധിക്കാതെ അവർ സ്വയം ഏറ്റെടുത്ത് നിശ്ചിത സമയം പങ്കിട്ടെടുത്ത് ഇരുപത്തിനാല് മണിക്കൂറും തുടർച്ചയായി ഒന്നിലധികം പേർ ഒരേ സമയം ഖുർആൻ പാരായണം ചെയ്ത് കബറിന് അരികിൽ കൂട്ടായി ഇരിക്കുന്നു. നാട്ടിലെ ഈ സുഹൃദ് ബന്ധം ഇവിടെ എത്തുന്നവരുടെ കരൾ അലിയിപ്പിക്കുന്നതാ ണ്. കൂട്ടുകാരെ തനിച്ചാക്കാതെയുള്ള ഈ ഇരിപ്പിൽ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും ഇവർക്ക് ലഭിക്കുന്നണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പണ്ഡിതരും നേതാക്കളും ഒറ്റയ്ക്കും കൂട്ടായും ഇടവിടാതെ ഇവിടെ എത്തി പ്രാർത്ഥന നടത്തുന്നുണ്ട്. പാണക്കാട് മുന...
അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് ട്രാവലർ മറിഞ്ഞു
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് ട്രാവലർ മറിഞ്ഞു

Perinthalmanna RadioDate: 16-05-2026 പെരിന്തൽമണ്ണ : അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് നിയന്ത്രണംവിട്ട ട്രാവലർ മറിഞ്ഞ് അപകടം. വെള്ളിയാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കൊടൈക്കനാലിൽ വിനോദയാത്രപോയി ചെമ്മാട്ടേക്കു മടങ്ങുന്ന സംഘം സഞ്ചരിച്ച ട്രാവലറാണ് കൈവരികളിൽ ഇടിച്ച് മറിഞ്ഞത്. ട്രാവലറിലുണ്ടായിരുന്ന കുട്ടികളുൾപ്പെടെ 16 പേരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിമുക്ക് ചേളാരിപ്പറമ്പിൽ ആസിയ (52), വെളിമുക്ക് മുനക്കടവൻ മുർഷിത (21), വെളിമുക്ക് കുന്നത്ത് ഹമീദിന്റെ മകൾ ഇഷ്റാൻ ജന്ന (6), വെളിമുക്ക് ചേനുകാവിൽ ഫൈസൽ ജിഹാൻ (3), തേഞ്ഞിപ്പലം വിളകണ്ടത്തിൽ അബ്ദുൽസലാം (52), സലാം (28), ചുള്ളിപ്പാറ മുനക്കട ഷഫ്‌ന (23), വലിയോറ മണ്ടോട്ടിൽ മുഹിയുദ്ദീൻ (32), ചീരാലി ഫാരിസിന്റെ മകൻ റസീൻ അഹമ്മദ് (7), ആലിൻചോട് വിളകണ്ടത്തിൽ നൗഫിൽ (33), ചെമ്മല അബ്ദുൽസലാമിന്റെ ഭാര...