ജൂബിലി റോഡ് നവീകരണം അവസാന ഘട്ടത്തിലേക്ക്; ടാറിങ് പ്രവൃത്തികൾ പുരോഗമിക്കുന്നു

Share to


Perinthalmanna Radio
Date: 23-05-2026

പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന ബൈപ്പാസ് പാതയായ ജൂബിലി റോഡിന്റെ നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക്. റോഡിലെ അവശേഷിച്ചിരുന്ന ടാറിങ് പ്രവൃത്തികൾ നിലവിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

കോഴിക്കോട് ഭാഗത്തു നിന്നും ടൗണിലെ കടുത്ത ട്രാഫിക് സിഗ്നലുകളിൽ കുടുങ്ങാതെ പട്ടാമ്പി റോഡിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന പ്രധാന പാതയാണിത്. റോഡ് തകർന്നു കിടന്നതിനെ തുടർന്ന് വലിയ യാത്രാക്ലേശമാണ് ഈ ഭാഗത്ത് അനുഭവപ്പെട്ടിരുന്നത്. തുടർന്ന് നഗരസഭ മുൻകൈയെടുത്ത് നവീകരണ പ്രവൃത്തികൾ ആരംഭിക്കുകയായിരുന്നു.

റോഡ് പൂർണ്ണമായി അടച്ചിട്ട് പ്രവൃത്തികൾ തുടങ്ങിയതോടെ ടൗണിൽ കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ജോലികൾ പൂർത്തിയാകുന്നതോടെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും നാട്ടുകാരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *