
Perinthalmanna Radio
Date: 23-05-2026
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ എം.ബി. ഫസൽ മുഹമ്മദ് അധ്യക്ഷനായി.
ആദ്യഘട്ടത്തിൽ പെരിന്തൽമണ്ണ നഗരത്തിലെ പ്രധാന റോഡുകളായ ഊട്ടി റോഡ് (മർച്ചന്റ്സ് യൂത്ത് വിങ്), മണ്ണാർക്കാട് റോഡ് (ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ), കോഴിക്കോട് റോഡ് (വ്യാപാരി വ്യവസായി സമിതി), പട്ടാമ്പി റോഡ് (വ്യാപാരി വ്യവസായി ഏകോപന സമിതി), നഗരസഭ ടൗൺഹാൾ മാർക്കറ്റ് റോഡ് (മൗലാന ആശുപത്രി) എന്നിവ ഏതൊക്കെ സംഘടനകളും സ്ഥാപനങ്ങളുമാണ് ഏറ്റെടുത്ത് ചെയ്യുന്നതെന്ന് പരിപാടിയിൽ പ്രഖ്യാപിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ദിനേശ് കണക്കഞ്ചേരി, തൊട്ടശ്ശേരി കദീജ, പച്ചീരി ഹുസൈന നാസർ, നാലകത്ത് ബഷീർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ വത്സൻ, ചമയം ബാപ്പു, പി.പി. അബ്ബാസ്, നസീർ നാലകത്ത്, അബ്ബാസ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
