
Perinthalmanna Radio
Date: 23-05-2026
ഹയർ സെക്കൻഡറി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പ്രഖ്യാപിക്കും. മെയ് 26 വെെകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. നേരത്തെ മന്ത്രിയുടെ അഭാവത്തിൽ വകുപ്പ് സെക്രട്ടറിയാണ് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 4,52,437 വിദ്യാർത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. നേരത്തെ മെയ് 22-ന് ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 26-ാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.Kerala.gov.in, results.kite.kerala.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
