
Perinthalmanna Radio
Date: 24-05-2026
പെരിന്തൽമണ്ണ: നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രധാന ബൈപ്പാസ് പാതയായ ജൂബിലി റോഡിന്റെ ഒന്നാംഘട്ട ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ദ്രുതഗതിയിൽ നടന്നുവന്ന ടാറിങ് ജോലികളാണ് ഇപ്പോൾ പ്രാഥമിക ഘട്ടം പിന്നിട്ടത്. ഇതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.
കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ടൗണിലെ കടുത്ത ട്രാഫിക് സിഗ്നലുകളിൽ കുടുങ്ങാതെ പട്ടാമ്പി റോഡിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന പ്രധാന പാതയാണിത്. റോഡ് പൂർണ്ണമായി തകർന്നു കിടന്നതിനെ തുടർന്ന് വലിയ യാത്രാക്ലേശമാണ് ഈ ഭാഗത്ത് അനുഭവപ്പെട്ടിരുന്നത്. തുടർന്ന് നഗരസഭ മുൻകൈയെടുത്താണ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്.
പ്രവൃത്തികളുടെ ഭാഗമായി റോഡ് പൂർണ്ണമായി അടച്ചിട്ടതോടെ ടൗണിൽ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. എന്നാൽ ഒന്നാംഘട്ട ടാറിങ് പൂർത്തിയായി പാത വീണ്ടും തുറന്നതോടെ യാത്രക്കാരും നാട്ടുകാരും വലിയ ആശ്വാസത്തിലാണ്. റോഡിന്റെ രണ്ടാംഘട്ട ടാറിങ് ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾ വരും ദിവസങ്ങളിൽ തുടരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
