ഊട്ടി പുഷ്പമേള സമാപിച്ചു; സന്ദർശിച്ചത് 2 ലക്ഷത്തിലേറെപ്പേർ

Share to


Perinthalmanna Radio
Date: 30-05-2026

ഊട്ടി : രാജ്യാന്തര പ്രസിദ്ധമായ ഊട്ടി പുഷ്പ മേളയ്ക്കു പരിസമാപ്തി. സസ്യോദ്യാനത്തിൽ കഴിഞ്ഞ 11 ദിവസങ്ങളായി നടന്ന പുഷ്പമേള ആസ്വദിക്കാൻ രണ്ടു ലക്ഷത്തിലധികം പേർ എത്തി.

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെയും മഹാബലിപുരം കോവിലിന്റെയും അടക്കമുള്ള ഇരുപതോളം പുഷ്പ മാതൃകകൾ കാഴ്ച വിരുന്നായി.

സ്റ്റാളുകളിൽ ക്രമീകരിച്ചിരുന്ന പൂക്കളും മനം കവർന്നു. ഉദ്യാനത്തിലെ വേദിയിൽ ദിവസേന കലാപരിപാടികളും ഒരുക്കിയിരുന്നു.

സമാപന ദിവസമായ വ്യാഴാഴ്ച മികച്ച സ്റ്റാളുകൾക്കും പൂന്തോട്ടങ്ങൾക്കുമുള്ള പുരസ്കാര വിതരണവും നടന്നു.

വിവിഐപികളുടെ സന്ദർശനം ഇല്ലാതെയാണ് ഇപ്രാവശ്യത്തെ പുഷ്പമേള സമാപിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *