
Perinthalmanna Radio
Date: 31-05-2026
പെരിന്തൽമണ്ണ : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലെ വള്ളിച്ചെടികൾ പടർന്നുപന്തലിച്ച സ്ഥല, ദിശ സൂചനാബോർഡുകൾ വൃത്തിയാക്കി. കരിങ്കല്ലത്താണി മുതൽ പെരിന്തൽമണ്ണ വരെയുള്ള ഹൈവേയിലെ ബോർഡുകളാണ് വൃത്തിയാക്കിയത്. മിക്കയിടത്തും കാഴ്ചയിൽ നിന്ന് പൂർണമായി മറഞ്ഞ അവസ്ഥയിലായിരുന്നു ബോർഡുകൾ.
പെരിന്തൽമണ്ണ ട്രാഫിക് എൻഫോഴ്സ്മെന്റിന്റെയും ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെയും നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ പെരിന്തൽമണ്ണ ട്രാഫിക് സബ് ഇൻസ്പെക്ടർ കബീർ ഉദ്ഘാടനംചെയ്തു. സബ് ഇൻസ്പെക്ടർ മനോജ് മംഗലശ്ശേരി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഹാരിസ്, സി.പി.ഒ. നിതീഷ്, ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഷഫീദ് പാതായ്ക്കര, സുമേഷ് വലമ്പൂർ, നിസാം മാനത്ത്മംഗലം, ആശ ജൂബിലി, സുമയ്യ ജാസ്മിൻ തുടങ്ങിയവർ ശുചീകരണപരിപാടിയിൽ പങ്കെടുത്തു. വരുംദിവസങ്ങളിൽ മറ്റ് ഭാഗങ്ങളിലും പ്രവൃത്തി നടക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
