മേലാറ്റൂരിൽ ഡെങ്കിപ്പനിഭീതി; രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

Share to


Perinthalmanna Radio
Date: 05-06-2026

മേലാറ്റൂർ: വലിയപറമ്പ് പ്രദേശത്ത് രണ്ടു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊട്ടടുത്ത വീടുകളിലുള്ള ഒരു പുരുഷനും ഒരു സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ ചികിത്സയിലാണ്. രോഗഭീതി നില നിൽക്കുന്നതിനാൽ പ്രദേശത്ത് മേലാറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ഗൃഹ സന്ദർശനവും ബോധവത്കരണവും നടത്തി.

വരും ദിവസങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ ഇടപെടലുണ്ടാകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും അവർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശത്തും സമീപ സ്ഥലങ്ങളിലുമെല്ലാം വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമാണുള്ളത്. അതിൽ വളരുന്ന കൊതുകൾ വഴിയാണ് രോഗ ബാധ ഉണ്ടാകുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളം പൂർണമായും നീക്കം ചെയ്ത് കൊതുകുകൾ വളരാനുള്ള സാഹചര്യം ഇല്ലാതാക്കിയാൽ ഒരു പരിധിവരെ രോഗം വരാതെ സൂക്ഷിക്കാം. അതിനുള്ള നിർദേശങ്ങളും പ്രവർത്തനങ്ങളുമാണ് ആരോഗ്യ പ്രവർത്തകർ നടപ്പാക്കി വരുന്നത്. ഒപ്പം മഴക്കാലപൂർവ ശുചീകരണവും കാര്യക്ഷമമായി തന്നെ നടത്തുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *