പെരിന്തൽമണ്ണ റേഡിയോ വാർത്ത ഫലം കണ്ടു: ബൈപ്പാസ് റോഡിലെ കുഴികൾ താത്കാലികമായി അടച്ചു

Share to


Perinthalmanna Radio
Date: 05-06-2026

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിലെ അപകടാവസ്ഥയെക്കുറിച്ചും യാത്രക്കാരുടെ ദുരിതത്തെക്കുറിച്ചും പെരിന്തൽമണ്ണ റേഡിയോ നൽകിയ വാർത്ത ഫലം കണ്ടു. നാല് പ്രധാന റോഡുകൾ സന്ധിക്കുന്ന ആയിഷ ബൈപ്പാസ് ജംഗ്ഷനോട് ചേർന്ന് രൂപപ്പെട്ടിരുന്ന വലിയ കുഴികൾ അധികൃതർ ഇടപെട്ട് താത്കാലികമായി അടച്ചു തീർത്തു. ക്വാറി വേസ്റ്റ് ഉപയോഗിച്ചാണ് ഇപ്പോൾ കുഴികൾ മൂടിയിരിക്കുന്നത്.

അങ്ങാടിപ്പുറം ഭാഗത്തു നിന്നും ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയൊരു കുഴി രൂപപ്പെടുകയും റോഡിന്റെ മെറ്റലുകൾ ഇളകിമാറി വെള്ളം കെട്ടിക്കിടക്കുകയും ചെയ്തത് വലിയ രീതിയിലുള്ള ഗതാഗത കുരുക്കിനും അപകട ഭീഷണിക്കും കാരണമായിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ റോഡിന്റെ മറുഭാഗത്തുകൂടി (റോങ് സൈഡ്) പ്രവേശിക്കുന്നത് ജംഗ്ഷനിൽ വാഹനങ്ങൾ മുഖാമുഖം വരുന്ന അവസ്ഥ സൃഷ്ടിച്ചിരുന്നു. മഴ പെയ്യുമ്പോൾ കുഴിയിൽ വെള്ളം നിറയുന്നത് ഇരുചക്ര വാഹനങ്ങൾക്ക് വലിയ കെണിയായി മാറിയിരുന്ന സാഹചര്യത്തിലാണ് പെരിന്തൽമണ്ണ റേഡിയോ ഇന്നലെ (04-06-2026) ഈ വിഷയം ജനശ്രദ്ധയിലും അധികൃതരുടെ ശ്രദ്ധയിലുമെത്തിച്ചത്.

വാർത്ത പുറത്തു വന്നതിനു പിന്നാലെ, അപകട സാധ്യത ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടുകയായിരുന്നു. ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴി തത്കാലം അടച്ചതോടെ വാഹനങ്ങൾക്ക് ഇപ്പോൾ വലിയ ബുദ്ധിമുട്ടില്ലാതെ കടന്നു പോകാൻ സാധിക്കുന്നുണ്ട്. ഇത് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിധി വരെ ആശ്വാസമായിട്ടുണ്ട്.

എങ്കിലും, മഴ ശക്തമാകുന്നതോടെ ക്വാറി വേസ്റ്റ് ഒലിച്ചുപോകാൻ സാധ്യതയുള്ളതിനാൽ, ഈ ഭാഗത്ത് എത്രയും വേഗം ശാശ്വതമായ രീതിയിൽ ടാറിങ് നടത്തി റോഡ് പൂർണ്ണമായി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *