ലോക പരിസ്ഥിതി ദിനത്തിൽ 500 വൃക്ഷത്തൈകൾ നട്ട് പെരിന്തൽമണ്ണ നഗരസഭ

Share to


Perinthalmanna Radio
Date: 06-06-2026

പെരിന്തൽമണ്ണ: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയും മലപ്പുറം സോഷ്യൽ ഫോറസ്റ്റ് ഡിവിഷനും സംയുക്തമായി വിപുലമായ ഹരിത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക കൗൺസിൽ യോഗം ചേരുകയും മരത്തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. ജൂൺ 5 മുതൽ 12 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് നിർവഹിച്ചു.

നഗരസഭയെ കൂടുതൽ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി പെരിന്തൽമണ്ണ ആയുർവേദ ആശുപത്രി പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ചു. വനം വകുപ്പ് നൽകിയ 500-ഓളം വൃക്ഷത്തൈകൾ നഗരസഭയിലെ വിവിധ വാർഡുകളിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജന പങ്കാളിത്തത്തോടെ നട്ടുപിടിപ്പിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പൊതു സ്ഥലങ്ങളുടെ സൗന്ദര്യവൽക്കരണവും മാലിന്യ നിർമാർജനവും പദ്ധതിയുടെ ഭാഗമാണെന്ന് വൈസ് ചെയർപേഴ്സൺ ഫസൽ മുഹമ്മദ് വ്യക്തമാക്കി. ഓരോ വാർഡിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി പ്രശ്നങ്ങൾ പരിഹരിച്ച് പെരിന്തൽമണ്ണയെ ഒരു മികച്ച സൗഹൃദ മുൻസിപ്പാലിറ്റിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വീടുകളും പൊതു സ്ഥലങ്ങളും കൂടുതൽ ശുചിത്വമുള്ളതാക്കാനുള്ള നടപടികൾ ഈ വാരാചരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി ലാൽകുമാർ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജനം, ബോധവൽക്കരണ പരിപാടികൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാലകത്ത് ബഷീർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിനേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ, പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹുസൈന നാസർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ്, കൗൺസിലർ ഫാസിൽ കുന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *