Tag: 060626

ലോക പരിസ്ഥിതി ദിനത്തിൽ 500 വൃക്ഷത്തൈകൾ നട്ട് പെരിന്തൽമണ്ണ നഗരസഭ

Local

ലോക പരിസ്ഥിതി ദിനത്തിൽ 500 വൃക്ഷത്തൈകൾ നട്ട് പെരിന്തൽമണ്ണ നഗരസഭ

Perinthalmanna RadioDate: 06-06-2026 പെരിന്തൽമണ്ണ: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയും മലപ്പുറം സോഷ്യൽ ഫോറസ്റ്റ് ഡിവിഷനും സംയുക്തമായി വിപുലമായ ഹരിത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക കൗൺസിൽ യോഗം ചേരുകയും മരത്തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. ജൂൺ 5 മുതൽ 12 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് നിർവഹിച്ചു.നഗരസഭയെ കൂടുതൽ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി പെരിന്തൽമണ്ണ ആയുർവേദ ആശുപത്രി പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ചു. വനം വകുപ്പ് നൽകിയ 500-ഓളം വൃക്ഷത്തൈകൾ നഗരസഭയിലെ വിവിധ വാർഡുകളിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജന പങ്കാളിത്തത്തോടെ നട്ടുപിടിപ്പിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പൊതു സ്ഥലങ്ങളുടെ സൗന്ദര്യ...
വൈഭവ് സൂര്യവംശി ഇന്ത്യൻ ട്വന്‍റി20 ക്രിക്കറ്റ് ടീമിൽ; ക്യാപ്റ്റനായി ശ്രേയസ് അയ്യർ

Local

വൈഭവ് സൂര്യവംശി ഇന്ത്യൻ ട്വന്‍റി20 ക്രിക്കറ്റ് ടീമിൽ; ക്യാപ്റ്റനായി ശ്രേയസ് അയ്യർ

Perinthalmanna RadioDate: 06-06-2026 മുംബൈ: ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യൻ ട്വന്‍റി20 ക്രിക്കറ്റ് ടീമിൽ. അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ ട്വന്‍റി20 പരമ്പരക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലാണ് വൈഭവ് ഇടംനേടിയത്.ശ്രേയസ് അയ്യരാണ് മൂന്നു പരമ്പരയിലും ക്യാപ്റ്റൻ. 16 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ഐ.പി.എല്ലിലെ മിന്നുംപ്രകടനത്തിനു പിന്നാലെയാണ് പതിനഞ്ചുകാരനായ വൈഭവിന് ഇന്ത്യൻ സീനിയർ ടീമിലേക്ക് ആദ്യ വിളിയെത്തുന്നത്. ശ്രേയസും ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഇടവേളക്കുശേഷം ക്യാപ്റ്റനായാണ് ശ്രേയസ്സിന്‍റെ ട്വന്‍റി20 ടീമിലേക്കുള്ള തിരിച്ചുവരവ്. മോശം ഫോമിലുള്ള സൂര്യകുമാർ യാദവിനെ അടുത്തിടെ ട്വന്‍റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ട്വന്‍റി20 ടീമിൽ പോലും താരത്തിന് സ്ഥാനമില്ല.മുംബൈയിൽ നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം നടന്ന വാർത്തസമ്മേളനത...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ചിൽഡ്രൻസ് പാർക്ക് ഒരുക്കി

Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ചിൽഡ്രൻസ് പാർക്ക് ഒരുക്കി

Perinthalmanna RadioDate: 06-06-2026 പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ചിൽഡ്രൻസ് പാർക്ക് ഒരുക്കി പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക്. ചിൽഡ്രൻസ് പാർക്കിൻ്റെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഷീനലാൽ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.ബാബുരാജ്, ആർ.എം.ഒ. ഡോ.ദീപക്,  നഴ്‌സിംങ്ങ് സൂപ്രണ്ട് സലീന, ലെ സെക്രട്ടറി രാജീവ്, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ  സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് ശശികല.എ, മുൻ കൗൺസിലർ തെക്കത്ത് ഉസ്മാൻ എന്നിവർ  സംസാരിച്ചു. ...............................................കൂടുതൽ വാർത്ത...
ഹോമിയോ ആശുപത്രിയിൽ നന്മമരങ്ങൾ പരിപാലിക്കാനെത്തി പരിയാപുരം സ്‌കൂൾ വിദ്യാർഥികൾ

Local

ഹോമിയോ ആശുപത്രിയിൽ നന്മമരങ്ങൾ പരിപാലിക്കാനെത്തി പരിയാപുരം സ്‌കൂൾ വിദ്യാർഥികൾ

Perinthalmanna RadioDate: 06-06-2026 അങ്ങാടിപ്പുറം : പരിയാപുരത്തുള്ള ഗവ. ഹോമിയോ ആശുപത്രി വളപ്പിലെ തണൽമരങ്ങൾക്ക് ചുവട്ടിലിരുന്നപ്പോൾ പരിയാപുരം സെയ്ന്റ് മേരീസ് സ്‌കൂളിലെ വിദ്യാർഥികൾ നിറഞ്ഞ സന്തോഷത്തിലായിരുന്നു.ഭൂമിക്ക് തണലൊരുക്കുമെന്ന് പ്രതിജ്ഞയെടുത്ത് പത്തുവർഷംമുൻപ് പരിയാപുരം സെയ്ന്റ്് മേരീസ് സ്‌കൂളിലെ വിദ്യാർഥികൾ നട്ടുപിടിപ്പിച്ചവയാണ് ഹോമിയോ ആശുപത്രിയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന കുമിഴും മന്ദാരവും മഹാഗണിയും ലക്ഷ്മിതരുവും.സ്‌കൂളിലെ വിവിധ ക്ലബ് പ്രതിനിധികളായ കുട്ടികൾ തണൽമരങ്ങൾക്ക് ചുവട്ടിലിരുന്ന് പത്താംവർഷം ആഘോഷമാക്കി. പരിസരം ശുചിയാക്കി, വൃക്ഷങ്ങളെ പരിചരിച്ചു. പുതുതായി റമ്പുട്ടാൻ തൈയും നട്ടു.തൈ നട്ട് ബ്ലോക്ക്പഞ്ചായത്തംഗം അനിൽ പുലിപ്ര പഞ്ചായത്തംഗം ഏലിയാമ്മ തോമസ് എന്നിവർ ചേർന്ന് നന്മമരങ്ങളുടെ പത്താംവർഷം ഉദ്ഘാടനംചെയ്തു.പ്രഥമാധ്യാപിക ജെ. ലിറ്റി തെരേസ്, ക്ലബ് കോഡിനേറ്റർമാരായ മനോജ് വീട്ടുവേലിക...
ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്

Local

ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്

Perinthalmanna RadioDate: 06-06-2026 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ,പാലക്കാട്, ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം ഒഴികെയുള്ള നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പ്രളയ സാധ്യത മുന്നറിയിപ്പിന്‍റെ ഭാഗമായി തിരുവനന്തപുരം കരമനയാറ്റിലും പത്തനംതിട്ട മണിമലയാറ്റിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കേരളം-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ...............................................കൂടുതൽ വാ...