
Perinthalmanna Radio
Date: 10-06-2026
മേലാറ്റൂർ : അറ്റകുറ്റപ്പണി നടക്കുന്ന വീട് ശക്തമായ മഴയിൽ ഇടിഞ്ഞു വീണു. മേലാറ്റൂർ വലിയപറമ്പിലെ മേലേതിൽ സുരേഷ് ബാബുവിന്റെ വീടാണ് ഇടിഞ്ഞുവീണത്. അറ്റകുറ്റപ്പണികൾക്കായി ഓടും കഴുക്കോലുമെല്ലാം ഇറക്കിവച്ചതായിരുന്നു. ഇതിനു മുകളിലൂടെയാണ് ചുമർ തകർന്നുവീണത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
അഞ്ഞൂറിലധികം ഓടുകളും പട്ടികകളും കഴുക്കോലുകളും നശിച്ചു. വീടിനോടു ചേർന്നുള്ള ശുചിമുറിക്കും കേടുപാടുണ്ടായി. ജലസംഭരണിയും പൈപ്‌ലൈനും പൊട്ടിത്തകർന്നു. മേലാറ്റൂർ വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
