Tag: 100626

കോഴിക്കോട്ട് വീണ്ടും നിപ ബാധയെന്ന് സംശയം, രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

Local

കോഴിക്കോട്ട് വീണ്ടും നിപ ബാധയെന്ന് സംശയം, രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

Perinthalmanna RadioDate: 10-06-2026 കോഴിക്കോട് വീണ്ടും നിപ ബാധയെന്ന് സംശയം.  രോഗ ലക്ഷണങ്ങളുമായി ഒരാള്‍ ചികിത്സയില്‍.  ഫറോക്ക് സ്വദേശിയായ 43കാരനെയാണ് രോഗ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം നാളെ വൈകിട്ട് ലഭിക്കും. അതേ സമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. 2018ലാണ് സംസ്ഥാനത്ത് സമീപകാലത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് കോഴിക്കോടും മലപ്പുറത്തുമായി 17 പേര്‍ മരിച്ചിരുന്നു. പിന്നീട് 2019ല്‍ കൊച്ചിയിലും 2021ലും 2023ലും കോഴിക്കോട്ടും 2024ല്‍ മലപ്പുറത്തും നിപ റിപ്പോര്‍ട്ട് ചെയ്തിരുന്നു*എന്താണ് നിപ?* നിപ രോഗം ഒരു ജന്തുജന്യ വൈറസ് രോഗമാണ്. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക വാഹകർ. നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത ...
ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാകും; വെള്ളനിറം മാറ്റാമെന്ന് എംവിഡി

Local

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാകും; വെള്ളനിറം മാറ്റാമെന്ന് എംവിഡി

Perinthalmanna RadioDate: 10-06-2026 സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള വെള്ള നിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രധാന കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ നിറം മാറ്റം പ്രാബല്യത്തിൽ വരണമെങ്കിൽ സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.പാലക്കാട് വടക്കഞ്ചേരിയിൽ 2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം കർശനമാക്കിയത്. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർക്കാണ് ഈ ദാരുണമായ അപകടത്തിൽ ജീവ...
പെരിന്തല്‍മണ്ണ എക്‌സൈസ്‌ ഓഫീസിന് മുമ്പില്‍ രൂക്ഷമായ വെള്ളക്കെട്ട്‌

Local

പെരിന്തല്‍മണ്ണ എക്‌സൈസ്‌ ഓഫീസിന് മുമ്പില്‍ രൂക്ഷമായ വെള്ളക്കെട്ട്‌

Perinthalmanna RadioDate: 10-06-2026 പെരിന്തല്‍മണ്ണ: മഴ ശക്‌തമായതോടെ പെരിന്തല്‍മണ്ണ നഗരസഭയുടെ ഡിപ്ലോമാറ്റിക്‌ റോഡില്‍ എക്‌സൈസ്‌ ഓഫീസിനു മുന്‍പില്‍ രൂക്ഷമായ വെള്ളക്കെട്ട്‌. മിനി സിവില്‍ സേ്‌റ്റഷന്‍, കോടതികള്‍, ജയല്‍, പോലീസ്‌ സേ്‌റ്റഷന്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന ഈ പ്രധാന മേഖലയില്‍ കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുകയാണ്‌. സര്‍ക്കാര്‍ കാന്റീന്‍ മുതല്‍ ഖാദി വസ്‌ത്രാലയം വരെയുള്ള ഭാഗത്ത്‌ സിമന്റ്‌ കട്ട പതിച്ചെങ്കിലും, എക്‌സൈസ്‌ ഓഫീസിനു മുന്നിലൂടെ പട്ടാമ്പി റോഡിലേക്ക്‌ പോകുന്ന ഭാഗം കട്ട പതിക്കാതെ ഇട്ടതാണ്‌ ഈ വെള്ളക്കെട്ടിന്‌ കാരണം. എക്‌സൈസ്‌ ഓഫീസിന്റെ വണ്ടിപ്പൊര്‍ച്ചിലേക്ക്‌ വരെ വെള്ളവും ചെളിയും അടിച്ചുകയറി വണ്ടികളില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. ജനങ്ങളുടെയും ജീവനക്കാരുടെയും ദുരിതം കണക്കിലെടുത്ത്‌ മുനിസിപ്പല്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു....
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതല്‍
Local

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതല്‍

Perinthalmanna RadioDate: 10-06-2026 സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതല്‍. 'പ്രിയദര്‍ശിനി' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. മാസം 70 കോടി രൂപ വരെ സര്‍ക്കാരിന് ബാധ്യത വരുത്തുന്നതാണ് പദ്ധതി. സൗജന്യ യാത്രമൂലം കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന വരുമാനനഷ്ടം സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചുസംസ്ഥാന സര്‍ക്കാരിന്‍റെ ഇന്ദിര ഗാരന്‍റിയില്‍ വരുന്നതാണ് ഈ പദ്ധതിയും. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും യാത്രാസൗകര്യം ലഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു. ഉപാധികളില്ലാതെ നടപ്പിലാക്കുന്ന സൗജന്യയാത്ര പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കെഎസ്ആര്‍ടിസിക്ക് 1500 കോടിയോളം പ്രതിവര്‍ഷം നല്‍കുന്നുണ്ട്. ഇതിന് ...
ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയും; അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട്ട്

Local

ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയും; അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട്ട്

Perinthalmanna RadioDate: 10-06-2026 സംസ്ഥാനത്ത് ഇന്നു മുതൽ മഴയടെ തീവ്രത കുറയുമെന്ന് കാലാവസ്‌ഥാ വകുപ്പ്. ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ടുകളില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടു നൽകിയിട്ടുണ്ട്. നാളെയും മറ്റന്നാളും കൂടി സംസ്ഥാനത്ത് ഇടത്തരം മഴക്ക് സാധ്യതയുണ്ട്.നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലയും യെലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളുടെ ബാക്കി ഭാഗങ്ങളിലേക്കും, സിക്കിം സംസ്ഥാനത്ത് പൂർണ്ണമായും, പശ്ചിമ ബംഗാളിന്റെ ഉപ-ഹിമാലയൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലേക്കും ഇന്നലെ കാലവർഷം എത്തിയിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക...
അറ്റകുറ്റപ്പണി നടക്കുന്ന വീട് മഴയിൽ ഇടിഞ്ഞു വീണു

Local

അറ്റകുറ്റപ്പണി നടക്കുന്ന വീട് മഴയിൽ ഇടിഞ്ഞു വീണു

Perinthalmanna RadioDate: 10-06-2026 മേലാറ്റൂർ : അറ്റകുറ്റപ്പണി നടക്കുന്ന വീട് ശക്തമായ മഴയിൽ ഇടിഞ്ഞു വീണു. മേലാറ്റൂർ വലിയപറമ്പിലെ മേലേതിൽ സുരേഷ് ബാബുവിന്റെ വീടാണ് ഇടിഞ്ഞുവീണത്. അറ്റകുറ്റപ്പണികൾക്കായി ഓടും കഴുക്കോലുമെല്ലാം ഇറക്കിവച്ചതായിരുന്നു. ഇതിനു മുകളിലൂടെയാണ് ചുമർ തകർന്നുവീണത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.അഞ്ഞൂറിലധികം ഓടുകളും പട്ടികകളും കഴുക്കോലുകളും നശിച്ചു. വീടിനോടു ചേർന്നുള്ള ശുചിമുറിക്കും കേടുപാടുണ്ടായി. ജലസംഭരണിയും പൈപ്‌ലൈനും പൊട്ടിത്തകർന്നു. മേലാറ്റൂർ വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന...