
Perinthalmanna Radio
Date: 10-06-2026
സംസ്ഥാനത്ത് ഇന്നു മുതൽ മഴയടെ തീവ്രത കുറയുമെന്ന് കാലാവസ്‌ഥാ വകുപ്പ്. ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ടുകളില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടു നൽകിയിട്ടുണ്ട്. നാളെയും മറ്റന്നാളും കൂടി സംസ്ഥാനത്ത് ഇടത്തരം മഴക്ക് സാധ്യതയുണ്ട്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലയും യെലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളുടെ ബാക്കി ഭാഗങ്ങളിലേക്കും, സിക്കിം സംസ്ഥാനത്ത് പൂർണ്ണമായും, പശ്ചിമ ബംഗാളിന്റെ ഉപ-ഹിമാലയൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലേക്കും ഇന്നലെ കാലവർഷം എത്തിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
