ഒലിപ്പുഴ പാലത്തിനു സമീപം അപകടം; കാർ യാത്രികർക്ക് അത്ഭുതരക്ഷ

Share to


Perinthalmanna Radio
Date: 16-06-2026

മേലാറ്റൂർ : സംസ്ഥാന പാതയിൽ ഒലിപ്പുഴ പാലത്തിനു സമീപം നിയന്ത്രണംവിട്ട കാർ താഴ്ചയുള്ള ഭാഗത്തെ മുൾക്കാട്ടിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം.പാണ്ടിക്കാട് ഭാഗത്തുനിന്നും വരുകയായിരുന്ന കാർ റോഡരികിലെ നടപ്പാതയിൽ ഇടിച്ചുകയറിയശേഷം താഴ്ചയുള്ള ഭാഗത്തേക്കുനീങ്ങി മുൾക്കാട്ടിൽ തങ്ങി നിൽക്കുകയായിരുന്നു. അപകടത്തിൽ അലനല്ലൂർ സ്വദേശികളായ രണ്ടു പേർക്കു പരുക്കേറ്റു. കാറിനകത്തു കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ഒരുഭാഗം കാടുകൾ വെട്ടി നീക്കിയാണ് രക്ഷപ്പെടുത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *