
Perinthalmanna Radio
Date: 17-06-2026
കൊളത്തൂർ: കഴിഞ്ഞ രാത്രി പെയ്ത അതിശക്തമായ മഴയിൽ കൊളത്തൂർ വളാഞ്ചേരി പാതയിൽ അമ്പലപ്പടിയിൽ പാലം നിർമാണത്തിനായി ഒരുക്കിയ താത്കാലിക പാത വെള്ളത്തിന് അടിയിലായതോടെ അധികൃതരുടെ നിർദേശ പ്രകാരം നിർമാണം പൂർത്തിയായ പാലത്തിനു മുകളിലൂടെ താത്കാലികമായി വാഹനങ്ങൾക്ക് കടന്ന് പോകാൻ അനുമതി. ഇവിടെ പാലത്തിൻറെ അപ്രോച്ചു റോഡുകൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതോടെയാണ് പാലത്തിനു മുകളിൽ താത്കാലികമായി മണ്ണും ക്വാറി വേസ്റ്റും ഇട്ട് താത്കാലികമായി റോഡ് നിർമ്മിച്ചാണ് വാഹനങ്ങൾക്ക് കടന്ന് പോകാൻ അനുമതി നൽകിയിട്ടുള്ളത് .
പാല നിർമാണത്തിനായി നിർമിച്ച താത്കാലിക റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളക്കെട്ടും ചെളിയും കാരണം വാഹന ഗതാഗതം ഏറെ ദുരിതത്തിലായിരുന്നു . പാലത്തിനു മുകളിലൂടെ ഒരു ഭാഗത്തേക്ക് മാത്രം ഗതാഗതം പരിമിത പെടുത്തിയതിനാൽ നിലവിൽ ഈ പാതയിൽ ഗതാഗത കുരുക്ക് രൂക്ഷമാണ് .പരിഹാരമായി താഗത തടസ്സം ഇല്ലാതാക്കാൻ വാഹനങ്ങൾ മറ്റു വഴികൾ തേടുന്നതായിരിക്കും ഉചിതം. വളാഞ്ചേരി ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങൾ എടയൂർ റോഡ്-കുറുപ്പത്താൽ വഴിയും , പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങൾ സ്റ്റേഷൻ പടിയിൽ നിന്നും തിരിഞ്ഞു പോകുക.
വലിയ വാഹനങ്ങൾ വെങ്ങാട്, ഓണപ്പുട എന്നിവിടങ്ങളിൽ നിന്നും തിരിഞ്ഞു പോയി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
